റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊതുജന മധ്യത്തില്‍ യുവതിയുടെ വസ്ത്രം വലിച്ചു കീറിയ കേസിലെ പ്രതി അറസ്റ്റില്‍

April 2, 2025 - 5:02 am

ആലപ്പുഴ: കായംകുളത്ത് ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തില്‍ വലിച്ചു കീറിയ കേസിലെ പ്രതി അറസ്റ്റില്‍.
.കായംകുളം പുതുപ്പള്ളി വില്ലേജില്‍ പുതുപ്പള്ളി വടക്ക് മുറിയില്‍ ഷാജി ഭവനത്തില്‍ ഷാജി (56) ആണ് അറസ്റ്റിലായത്. 21 വയസ്സുള്ള യുവതിയുടെ ചുരിദാറിന്റെ ടോപ്പ് ആണ് ഷാജി വലിച്ചു കീറിയത്.

. യുവതി ധരിച്ചിരുന്ന ചുരിദാർ ടോപ്പ് നിശേഷം വലിച്ചു കീറുകയുമായിരുന്നു.

യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യത്തിന്‍റെ പേരില്‍ ഉത്സവം കാണാൻ പോയ ഇവരെ റോഡില്‍ തടഞ്ഞു നിർത്തി ആക്രമിക്കുകയും യുവതി ധരിച്ചിരുന്ന ചുരിദാർ ടോപ്പ് നിശേഷം വലിച്ചു കീറുകയുമായിരുന്നു. കായംകുളം പുതുപ്പള്ളി ദേവികുളങ്ങര അമ്പലത്തിലെ ഉത്സവം കാണുന്നതിനായി അമ്മാവനോടും അമ്മൂമ്മയോടും അനുജത്തിയോടുമൊപ്പം പോയപ്പോഴാണ് സംഭവം .അവിടെ കൂടിയ ആളുകളാണ് പ്രതിയെ പിടിച്ചു മാറ്റിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

കായംകുളം ഡി വൈഎസ്‌പി ബാബുക്കുട്ടന്‍റെ മേല്‍നോട്ടത്തില്‍ സിഐ അരുണ്‍ ഷാ, എസ്‌ഐ മാരായ രതീഷ് ബാബു, ആനന്ദ്, ദിലീപ്, എഎസ്‌ഐ ഹരി, പോലീസുകാരായ ശ്രീനാഥ്, പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *