റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയെയും മുത്തശിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ മകനെ പോലീസിലേൽപ്പിച്ച് അമ്മ

March 22, 2025 - 6:08 am

കോഴിക്കോട്: ലഹരിക്കടിമയായ മകനെ പോലീസിലേല്‍പ്പിച്ച്‌ അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെ (27) ആണു പോലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ അമ്മയെയും മുത്തശിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു.സഹോദരിയുടെ കുഞ്ഞിനെ ഉള്‍പ്പെടെ കൊന്ന് ജയിലില്‍ പോകുമെന്നായിരുന്നു ഭീഷണി.

കഴിഞ്ഞ കുറച്ചുദിവസമായി സ്ഥിരമായി ഭീഷണിയായിരുന്നു.

ചോദിച്ച പണം കൊടുക്കാത്തതിനെത്തുടർന്നായിരുന്നു കൊലവിളിയും ആത്മഹത്യാ ഭീഷണിയും. തുടർന്ന് അമ്മ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി സ്ഥിരമായി ഭീഷണിയായിരുന്നു. തുടര്‍ന്നാണ് പോലീസിലറിയിച്ചതെന്ന് അമ്മ പറഞ്ഞു. വീടിനകത്തുപോലും മകൻ പതിവായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മ പറയുന്നു. 13 വയസുമുതല്‍ രാഹുല്‍ സിഗരറ്റ് വലിക്കാറുണ്ടായിരുന്നു. പലതവണ അക്രമാസക്തനായിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു.

പോലീസ് എത്തിയപ്പോഴും ആത്മഹത്യാഭീഷണി

ലഹരി, പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുലിനെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. മുഴക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *