ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കാൻ കേരളത്തില്‍നിന്നു ശിപാർശയൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

‍ഡല്‍ഹി: ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കാൻ കേരളത്തില്‍നിന്നു ശിപാർശയൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വേതനം വർധിപ്പിക്കണമെന്നുള്ള ശിപാർശ ഇതുവരെ നല്‍കിയത് ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാന സർക്കാരുകള്‍ മാത്രമാണെന്നും കേന്ദ്രം അറിയിച്ചു.ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനു കേന്ദ്രസ‌ർക്കാർ നല്‍കിയ മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയത്

അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം ഉയർത്തുന്ന വിഷയം പരിഗണനയിലില്ലെന്ന് മന്ത്രി

അതേസയം അങ്കണവാടി ജീവനക്കാരെ സ്ഥിരം സർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ലോക്സഭയില്‍ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് വനിതാ- ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം (ഓണറേറിയം) 30,000 രൂപയാക്കി ഉയർത്തുമോയെന്ന എംപിയുടെ ചോദ്യത്തിന്, അത്തരം വിഷയങ്ങള്‍ പരിഗണനയിലില്ലെന്ന് മന്ത്രി മറുപടി നല്‍കി.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →