റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ; ലഹരിക്കടത്തു കേസുകളിലും ഒന്നാംസ്ഥാനം നേടി കേരളം

March 13, 2025 - 8:05 am

.ദില്ലി : വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ലഹരിക്കടത്തു കേസുകളിലും കേരളം നമ്പ വണ്‍ തന്നെയെന്നു തെളിിച്ച് കേന്ദ്രത്തിന്‍റെ കണക്കുകള്‍. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന ലഹരിക്കടത്തു കേസുകളില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുകളിലാണ് കേരളമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍ സമർപ്പിച്ച കണക്കുകളില്‍നിന്നു വ്യക്തമായി.

മൂന്നു വർഷത്തിനിടെ മറ്റുള്ള സംസ്ഥാനങ്ങളെല്ലാം ലഹരിക്കേസുകള്‍ ഗണ്യമായി കുറയ്ക്കുന്നതില്‍ വിജയം കണ്ടപ്പോള്‍ കേരളത്തിലെ ലഹരിക്കേസുകള്‍ ഉയർന്നുതന്നെ നില്‍ക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022ല്‍ കേരളത്തില്‍ 26,918 കേസുകള്‍ രേഖപ്പെടുത്തിയപ്പോള്‍ 2023ല്‍ 30,715 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം കേരളത്തില്‍ 27,701 കേസുകൾ

2022 മുതല്‍ 2024 വരെയുള്ള മൂന്നുവർഷ കാലയളവില്‍ കേരളത്തില്‍ ആകെ 85,534 കേസുകളുണ്ടെങ്കില്‍ രണ്ടാമതുള്ള മഹാരാഷ്‌ട്രയില്‍ 35,883 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തില്‍ 27,701 കേസുകളാണ് നാർകോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തെ അനൗദ്യോഗിക ഡ്രഗ് ഹബ്ബായി അറിയപ്പെട്ടിരുന്ന പഞ്ചാബില്‍ കഴിഞ്ഞ വർഷം 9025 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്തു രജിസ്റ്റർ ചെയ്തിരിക്കുന്ന 30 ശതമാനത്തിലധികം കേസുകളും കേരളത്തിലാണെന്നാണ് ഇതു വ്യക്തമാക്കുന്നത്.

കാലയളവില്‍ ശിക്ഷിക്കപ്പെട്ടത് 268 പേർ മാത്രം

കഴിഞ്ഞ മൂന്നു വർഷത്തിനിടെ 3,02,228 ലഹരിക്കേസുകളാണ് രാജ്യത്തു രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കാലയളവില്‍ 268 പേർ മാത്രമാണു ശിക്ഷിക്കപ്പെട്ടതെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുർജേവാലയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രം വ്യക്തമാക്കി. കേരളത്തില്‍ ഇത്രയധികം കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടും ശിക്ഷിക്കപ്പെട്ടത് കേവലം രണ്ടു കേസുകളില്‍ മാത്രമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *