ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശുപത്രി വിട്ടു

ഡല്‍ഹി : ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആശുപത്രി വിട്ടു. കടുത്ത നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 9 ഞായറാഴ്ച പുലർച്ചെയാണ് ഉപരാഷ്ട്രപതിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആൻജിയോ പ്ലാസ്റ്റി നടത്തിയിരുന്നു. കുറച്ചു ദിവസം കൂടി വിശ്രമിക്കണമെന്ന് എയിംസ് ആശുപത്രിയിലെ ഡോക്‌ടർമാരുടെ സംഘം രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

.മാർച്ച് 12 ബുധനാഴ്ച എയിംസില്‍ നിന്ന് അദ്ദേഹം പുറത്തേക്ക് നടന്നു വരുന്ന ചിത്രവും പുറത്തുവിട്ടു. എയിംസിലെ മെഡിക്കല്‍ സംഘത്തിന്റെ മാതൃകാപരമായ പരിചരണത്തെയും പ്രൊഫഷണലിസത്തെയും അഭിനന്ദിക്കുന്നതായി ധൻകർ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →