ഡല്‍ഹി: ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാർലമെന്‍ററി പ്രതിനിധിസംഘം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തി. ആശാ വർക്കർമാരുടെ സേവന-വേതന വ്യവസ്ഥ മെച്ചപ്പെടുത്തുക, റിട്ടയർമെന്‍റ് ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനവും നല്‍കി.
ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് ധനമന്ത്രി
ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിയാലോചിച്ച് ആശാ വർക്കർമാരുടെ ആവശ്യങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് ധനമന്ത്രി ഉറപ്പു നല്‍കിയെന്ന് യുഡിഎഫ് എംപിമാർ അറിയിച്ചു.