റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാര്‍ശ ചെയ്ത ഷെറിനെതിരെ സഹതടവുകാരിയായ വിദേശവനിതയെ ആക്രമിച്ചതിന് കേസ്

February 27, 2025 - 12:54 pm

കണ്ണൂര്‍: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് പുതിയ കേസ്. ഫെബ്രുവരി 24ന് ജയിലില്‍ വച്ചാണ് സംഭവം.. ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് കുടിവെള്ളമെടുക്കാനായി പോയ വിദേശ വനിതയെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുക യുമായിരുന്നു എന്നാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്.

ജയില്‍ മോചനം നല്‍കാനുള്ള മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ്

ഷെറിന് ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍ മോചനം നല്‍കാനുള്ള മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്. ശിക്ഷാ ഇളവിന്റെ തീരുമാനം വിവാദമായിരുന്നു. ജയിലില്‍ ഷെറിന് വഴിവിട്ട് പരിഗണനകള്‍ ലഭിച്ചിരുന്നതായി സഹതടവുകാര്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധേയമായത്.

സഹതടവുകാരുമായി ഷെറിന്‍ പ്രശ്‌നങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണങ്ങൾ മുമ്പും ഉണ്ടായിരുന്നു

മുമ്പും സഹതടവുകാരുമായി ഷെറിന്‍ പ്രശ്‌നങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ ജയിലിലെ നല്ല നടപ്പിന്മേലാണ് ശിക്ഷാ ഇളവിനുള്ള പരിഗണന എന്നായിരുന്നു കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയുടെ വിശദീകരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *