റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് കെ.സി. വേണുഗോപാൽ

February 24, 2025 - 1:30 pm

ഡൽഹി : ശശി തരൂരിന്റെ അഭിമുഖത്തില്‍ പ്രകടമായ കഠിന അതൃപ്തി ഹൈക്കമാൻഡ് പ്രകടിപ്പിച്ചു. കോൺഗ്രസ് നേതാക്കൾ വിഷയം വളരെ കരുതലോടെ സമീപിച്ചു. വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും പാർട്ടിയുടെ നന്മയുള്ള വിമർശനങ്ങളെ സ്വീകരിക്കുമെന്നുമാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. സംഭവം ഡൽഹിയിലാണ് നടന്നത്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിഷയത്തിൽ കൂടുതൽ പരസ്യ പ്രതികരണം നടത്തി വെട്ടിലാവേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാൻഡിന്റെത്. ദേശീയ തലത്തിലെ നേതാക്കളോടും പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന നിർദ്ദേശം നൽകപ്പെട്ടു.

കേരളത്തിലെ നേതൃത്വത്തിൽ ഐക്യം ഊട്ടിയൂറപ്പിക്കും

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചേർന്ന് വിഷയത്തിൽ ചര്‍ച്ച നടത്തി. കേരളത്തിലെ നേതൃത്വത്തിൽ ഐക്യം ഊട്ടിയൂറപ്പിക്കുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *