കൊച്ചി : വൈദ്യുതി ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ വനിതക്കുനേരെ കത്തിയുമായെത്തി വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി. പ്രതി കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ആക്രോശമുയര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.മൂവാറ്റുപുഴ കെ.എസ്.ഇ.ബി ഓഫീസിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് ഇടപെട്ട് പ്രതിയെ അറസ്റ്റ് ചെയ്തു.പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടില്‍ സുബൈര്‍ (54) ആണ് അറസ്റ്റിലായത്.
ഇയാള്‍ക്കെതിരെ ഇതിനകം നാല് കേസുകള്‍ നിലവിലുണ്ടായിരുന്നു.
ഓഫിസിലേയ്ക്ക് കത്തിയുമായി അതിക്രമിച്ച് കയറിയ പ്രതി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ വധഭീഷണി മുഴക്കുകയായിരുന്നു. ഇയാള്‍ ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു. ഇയാള്‍ക്കെതിരെ ഇതിനകം നാല് കേസുകള്‍ നിലവിലുണ്ടായിരുന്നു. മൂവാറ്റുപുഴ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു


