തിരുവനന്തപുരം : വിതുരയിൽ അലങ്കാര കമാനം പൊളിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു.തിരുവനന്തപുരം ജില്ലയുടെ വിതുരയിലെ ചായം ജംഗ്ഷനിലാണ് സംഭവം നടന്നുത്. ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ 11 മണിയോടെ കമാനം പൊളിച്ചു മാറ്റുന്നതിനിടെ സമീപമുള്ള ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടം സംഭവിച്ചത്. .ചായം സ്വദേശിയായ പ്രകാശ് (44) ആണ് അപകടത്തിൽ മരിച്ചത്.
സംഭവത്തിന്റെ വിശദാംശങ്ങൾ
ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ജംഗ്ഷനിൽ നിർമ്മിച്ചിരുന്ന അലങ്കാര കമാനം പൊളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഇലക്ട്രിക് ലൈനിൽ തട്ടി പ്രകാശ് താഴെ വീണു.ഉടൻ തന്നെ പ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും, 2.30 ഓടെ മരിച്ചു.സംഭവത്തിൽ വിതുര പൊലീസ് കേസ് എടുത്തു