റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സം​സ്ഥാ​ന​ത്തെ വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ള​ട​ങ്ങു​ന്ന ഗ്രൂ​പ്പ് ഒ​ന്നി​ല്‍ 30 ശ​ത​മാ​ന​വും ര​ണ്ടി​ല്‍ 28 ശ​ത​മാ​ന​വും മൂ​ന്നി​ല്‍ 44 ശ​ത​മാ​ന​വു​മാ​ണ് ജ​ല​നി​ര​പ്പ്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലു​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത് 30 ശ​ത​മാ​നം വെ​ള്ളം

April 30, 2026 - 5:42 am

 

തൊ​ടു​പു​ഴ: വൈ​ദ്യു​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലു​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത് 30 ശ​ത​മാ​നം വെ​ള്ളം. മു​ന്‍ വ​ര്‍ഷം ഇ​തേ ദി​വ​സ​ത്തേക്കാ​ള്‍ എ​ട്ടു​ശ​ത​മാ​നം കു​റ​വാ​ണി​ത്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ 2331.51 അ​ടി​വെ​ള്ള​മാ​ണു​ള്ള​ത്. സം​ഭ​ര​ണ ശേ​ഷി​യു​ടെ 31 ശ​ത​മാ​ന​മാ​ണി​ത്. മു​ന്‍ വ​ര്‍ഷം ഇ​തേ ദി​വ​സം 2342.24 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 10.73 അ​ടി വെ​ള്ളം കു​റ​വാ​ണ്.

ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റ​ത്ത് ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്തെ വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ള​ട​ങ്ങു​ന്ന ഗ്രൂ​പ്പ് ഒ​ന്നി​ല്‍ 30 ശ​ത​മാ​ന​വും ര​ണ്ടി​ല്‍ 28 ശ​ത​മാ​ന​വും മൂ​ന്നി​ല്‍ 44 ശ​ത​മാ​ന​വു​മാ​ണ് ജ​ല​നി​ര​പ്പ്. ക​ടു​ത്ത ചൂ​ടി​നെ തു​ട​ര്‍ന്നു സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം റി​ക്കാ​ര്‍ഡ് ഭേ​ദി​ച്ച​തോ​ടെ ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റ​ത്ത് ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ച്ചി​രു​ന്നു. പീ​ക്ക് ലോ​ഡ് സ​മ​യ​ത്താ​ണ് ഉ​ത്പാ​ദ​നം കൂ​ടു​ത​ല്‍. ഇ​തേ തു​ട​ര്‍ന്നു ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി താ​ഴു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.​

ഹ​ര്‍ത്താ​ൽ ദിനത്തിലും വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ല്‍ കു​റ​വു​ണ്ടാ​യി​ല്ല

ക​ഴി​ഞ്ഞ ഏ​ഴു​ വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ​ നി​ല​യി​ലാ​ണ് ഇ​പ്പോ​ള്‍ ഇ​വി​ടത്തെ ജ​ല​നി​ര​പ്പ്. ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് ഹ​ര്‍ത്താ​ലാ​യി​രു​ന്നി​ട്ടും വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ല്ല. 117.009 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഉ​പ​ഭോ​ഗം. പ​ല​യി​ട​ത്തും വേ​ന​ല്‍മ​ഴ ല​ഭി​ച്ചി​ട്ടും ചൂ​ട് കു​റ​യാ​ത്ത​താ​ണ് ഉ​പ​ഭോ​ഗം കൂ​ടാ​ന്‍ പ്ര​ധാ​ന കാ​ര​ണം.

സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ത്യ​മാ​യി വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞു

അ​തേസ​മ​യം പ​രി​മി​ത​മാ​യ വൈ​ദ്യു​തി നി​യ​ന്ത്ര​ണം മാ​ത്ര​മാ​ണ് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് വേ​ണ്ടി​വ​ന്ന​തെ​ന്നും റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ച്ച 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും കേ​ന്ദ്ര​ ഉ​ത്പാ​ദ​ന നി​ല​യ​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും എ​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ത്യ​മാ​യി വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. മ​ധ്യ തെ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വേ​ന​ല്‍മ​ഴ ല​ഭി​ച്ചി​ട്ടും വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും വൈ​ദ്യു​തി ബോ​ര്‍ഡ് വ്യ​ക്ത​മാ​ക്കി.

പ്ര​സ​ര​ണ വി​ത​ര​ണ ശൃം​ഖ​ല​യ്ക്ക് താ​ങ്ങാ​നാ​കാ​ത്ത സ​മ്മ​ര്‍ദം

ഉ​യ​ര്‍ന്ന ലോ​ഡ് മൂ​ലം പ്ര​സ​ര​ണ വി​ത​ര​ണ ശൃം​ഖ​ല​യ്ക്ക് താ​ങ്ങാ​നാ​കാ​ത്ത സ​മ്മ​ര്‍ദം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ത്രം അ​ര​മ​ണി​ക്കൂ​റി​ല്‍ താ​ഴെ​യു​ള്ള വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ലോ​ഡ് ഡെ​സ്പാ​ച്ച് സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​യു​ള്ള ചീ​ഫ് എ​ന്‍ജി​നി​യ​ര്‍ക്ക് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍ന്ന ബോ​ര്‍ഡി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗം അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​തു തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് കേ​ള​ത്തി​ല്‍ ലോ​ഡ് ഷെ​ഡ്ഡിം​ഗ് ഏ​ര്‍പ്പെ​ടു​ത്തി​യെ​ന്ന വാ​ര്‍ത്ത ന​ല്‍കി​യ​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും ബോ​ര്‍ഡ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *