തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയില്‍ ബജറ്റിന്മേല്‍ നടന്ന പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബിയെ വരുമാനദായകമാക്കി മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. ദേശീയപാതാ അഥോറിറ്റി മാതൃകയില്‍ കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് ഏർപ്പെടുത്തുന്നതോടെ യൂസർ ഫീ ഉപയോഗിച്ച് കിഫ്ബിക്ക് വായ്പകള്‍ തിരിച്ചടയ്ക്കാൻ കഴിയും.ഇതിനു പുറമെ കേരളത്തിന്‍റെ കടമെടുപ്പു പരിധിയില്‍നിന്നും കിഫ്ബി പദ്ധതികളെ ഒഴിവാക്കാനും കഴിയും. അതേസമയം സർക്കാർ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.
ക്രമേണ സർക്കാരില്‍നിന്നുള്ള ഗ്രാന്‍റ് ഒഴിവാക്കാൻ സാധിക്കും.
. കേന്ദ്ര സർക്കാരിന്‍റെ വിവേചനപരമായ സമീപനം കാരണമാണ് കിഫ്ബി പദ്ധതികളെ എങ്ങനെ വരുമാനദായകമാക്കാം എന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ സംസ്ഥാന സർക്കാർ നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യൂസർ ഫീ ഉപയോഗിച്ച് കിഫ്ബിക്ക് വായ്പകള്‍ തിരിച്ചടയ്ക്കാൻ കഴിയുന്ന സ്ഥിതി വന്നാല്‍ ക്രമേണ സർക്കാരില്‍നിന്നുള്ള ഗ്രാന്‍റ് ഒഴിവാക്കാൻ സാധിക്കും. കിഫ്ബി പദ്ധതികളെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇത്തരം പദ്ധതികള്‍ വരുമാനദായകമല്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞത്. സമാനസ്വഭാവമുള്ള ദേശീയപാതാ അഥോറിറ്റി (എൻഎച്ച്‌എ) പോലുള്ള സ്ഥാപനങ്ങള്‍ വരുമാനം നേടുന്നവയാണെന്നും അതുവഴി തിരിച്ചടവ് സാധ്യമാകുന്നുവെന്നും കേന്ദ്രം പറഞ്ഞു.
കേരളത്തിന്‍റെ അടിസ്ഥാനസൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരികയാണ് കിഫ്ബിയുടെ ലക്ഷ്യം
ഇതു വസ്തുതാവിരുദ്ധമാണ്. ടോള്‍ വഴി വരുമാനം കണ്ടെത്തുന്ന എൻഎച്ച്‌എയും ആകെ തിരിച്ചടവിന്‍റെ വളരെ ചെറിയ ശതമാനം മാത്രമാണ് ടോള്‍ വഴി നേടുന്നത്. ബാക്കി ഓപ്പണ്‍ മാർക്കറ്റ് കടമെടുപ്പും കേന്ദ്രസർക്കാർ ഗ്രാന്‍റുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പെട്രോളിയം ഇന്ധനങ്ങള്‍ക്കുമേലുള്ള ഒരു ശതമാനം സെസും 10 ശതമാനം വീതം വാർഷിക വർധന വരുത്തി അഞ്ചാം വർഷം മുതല്‍ ഏർപ്പെടുത്തുന്ന 50 ശതമാനം മോട്ടർ വാഹന നികുതിയുമാണു കിഫ്ബിയുടെ വരുമാനസ്രോതസ്. ഈ സ്രോതസിനെ സെക്യൂരിറ്റൈസ് ചെയ്ത് സെബിയും ആർബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വായ്പയെടുത്ത് കേരളത്തിന്‍റെ അടിസ്ഥാനസൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരികയാണ് കിഫ്ബിയുടെ ലക്ഷ്യം.
ഇത്തരത്തിലുള്ള ധനസമാഹരണം 2022 വരെ സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുന്നതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുൻ ധനമന്ത്രി കിഫ്ബി റോഡുകളില്‍നിന്നും പാലങ്ങളില്‍ നിന്നും ടോള്‍ പിരിക്കേണ്ടിവരില്ല എന്ന് അഭിപ്രായപ്പെട്ടത്.

