റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വന്യ മൃ​ഗാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട വിഷയത്തില്‍ മേപ്പാടി റേഞ്ച് ഓഫീസിലേക്ക് യൂത്ത് സോണ്‍ഗ്രസ് മാർച്ച്‌ നടത്തി

February 12, 2025 - 10:13 pm

മേപ്പാടി : അട്ടമലയില്‍ യുവാവ് ആന ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഷയത്തില്‍ യൂത്ത് സോണ്‍ഗ്രസ് മേപ്പാടി റേഞ്ച് ഓഫീസ് മാർച്ച്‌ നടത്തി. നിരന്തരമായി വന്യ ജീവി ആക്രമണത്തില്‍ വയനാട്ടില്‍ ആളുകള്‍ കൊല്ലപ്പെടുന്ന സഹചര്യത്തിലും അനങ്ങാപാറ നയം തുടരുന്ന ഫോറസ്റ്റ് അധികാരികള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രധിഷേധ മാർച്ച്‌ സംഘടിപ്പിച്ചത് .ഫെബ്രുവരി 12 ന് നടത്തിയ മാർച്ച് ,സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു ഉദ്ഘാടനം ചെയ്തു

നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ഏജൻസി മാത്രമായി സർക്കാർ മാറി

കാട്ടു മൃഗങ്ങള്‍ നാട്ടിലിറങ്ങി കലിതുള്ളുമ്പോള്‍ സർക്കാർ അനാസ്ഥ തുടരുകയും ആളുകള്‍ മരണപ്പെട്ടാല്‍ നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ഏജൻസി ആയി മാത്രം സർക്കാർ അധഃപതിക്കുകയാണെന്ന് യൂത്ത് സോണ്‍ഗ്രസ് വ്യക്തമാക്കി
.
ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷത വഹിച്ചു.നിത കേളു ,ഹർഷല്‍ കോന്നാടൻ , അനീഷ് മീനങ്ങാടി,മുത്തലിബ് പഞ്ചാര ,ബിൻഷാദ് കെ ബഷീർ ,ജിബിൻ എം ടി , സുകന്യമോള്‍, ,രോഹിത് ബോധി ,വി സി വിനീഷ്,ഡിന്റോ ജോസ് വിഷ്ണു ,ആഷിക് വൈത്തിരി,ആഷിക് മൻസൂർ ,സുഹൈല്‍ കെപി ,ഹർഷല്‍ കെ ,ബേസില്‍ സാബു എന്നിവർ നേതൃത്വം നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *