കല്‍പ്പറ്റ: വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ ജനരോഷം ശക്തമാകുന്നു. പഞ്ചാരക്കൊല്ലിയില്‍ രാധയെ കടുവ കടിച്ച് കൊന്നിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും സ്ഥലം സന്ദർശിക്കാനോ വീട്ടുകാർക്ക് ആശ്വാസമേകാനോ പ്രിയങ്ക എത്തിയില്ല.ബന്ധുക്കളെ ഫോണില്‍ വിളിച്ചതായി പോലും അറിവില്ല. സോഷ്യല്‍ മീഡിയില്‍ അടക്കം കടുത്ത രോഷമാണ് പ്രിയങ്കയ്‌ക്കെതിരെ ഉയരുന്നത്.എംപിയായി തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ആകെ ഒരു തവണയാണ് പ്രിയങ്ക മണ്ഡലത്തില്‍ എത്തിയത്. അതും വിജയാഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു
സോഷ്യല്‍ മീഡിയയില്‍ നിറയുന്ന പ്രതികരണങ്ങൾ
.”കടുവയെ കാണണ്ട, ആനയെ കാണണ്ട. പ്രതിഷേധം അറിയേണ്ട, തെറി വിളി കേള്‍ക്കേണ്ട, ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാൻ വരണം, അഞ്ചു കൊല്ലം കൂടുമ്പോള്‍ അഞ്ച് ലക്ഷം വോട്ടിന് ജയിക്കണം” തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
രാഹുല്‍ എംപിയായിരുന്ന പ്പോഴും സമാന സ്ഥിതിയായിരുന്നു.
കഴിഞ്ഞ ദിവസം ആളിക്കത്തിയ ജനരോഷത്തിനിടയിലാണ് വനം മന്ത്രി ഏ.കെ ശശീന്ദ്രൻ രാധയുടെ വീട്ടിലെത്തിയത്. ഇതേ ജനരോഷമാണ് പ്രിയങ്കയേയും കാത്തിരിക്കുന്നത്. രാഷ്‌ട്രീയ ഭേദമന്യേയാണ് മന്ത്രിക്കെതിരെ പ്രദേശവാസികള്‍ ഗോബാക്ക് വിളിച്ചത്. രാഹുല്‍ എംപിയായിരുന്ന പ്പോഴും സമാന സ്ഥിതിയായിരുന്നു. ജനപ്രതിനിധിയെന്ന നിലയില്‍ പ്രദേശത്തെ എന്തെങ്കിലും പ്രശ്നത്തില്‍ ക്രിയാത്മകമായി ഇടപെടാനോ വിഷയം ലോക്സഭയില്‍ ഉന്നയിക്കാനോ രാഹുല്‍ തയ്യാറായിട്ടില്ല. ചൂരല്‍മല- മുണ്ടക്കൈ ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ഥലം എംപി പ്രദേശം കാണാൻ പോലും എത്തിയത്