റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേരിക്കയിലെ ഗുരുദ്വാരകളില്‍ അനധികൃത കുടിയേറ്റക്കാരെത്തേടി പരിശോധന: സിഖ് സംഘടനകളില്‍നിന്ന് ശക്തമായ എതിർപ്പ്

January 28, 2025 - 6:32 am

ന്യൂയോർക്ക്∙ ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളില്‍ അനധികൃത കുടിയേറ്റക്കാരെത്തേടി പരിശോധന നടത്തി ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ.യുഎസിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്ക് എത്തിയത്.സിഖ് സംഘടനകളില്‍നിന്ന് ശക്തമായ എതിർപ്പ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നു. ട്രംപിന്റെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസിലെ സിഖ് അമേരിക്കൻ ലീഗല്‍ ഡിഫൻസ് ആൻഡ് എഡ്യുക്കേഷൻ ഫണ്ട് (എസ്‌എഎല്‍ഡിഇഎഫ്) .

ട്രംപ് ഭരണകൂടം നിയമപാലകരുടെ കൈ കെട്ടിവയ്ക്കില്ല.

അമേരിക്കൻ സ്കൂളുകളിലും പള്ളികളിലും അറസ്റ്റില്‍നിന്നു രക്ഷതേടി ക്രിമിനലുകള്‍ക്ക് ഇനി ഒളിച്ചിരിക്കാനാകില്ല. ട്രംപ് ഭരണകൂടം നിയമപാലകരുടെ കൈ കെട്ടിവയ്ക്കില്ല. ഇത്തരം ആളുകളില്‍ കൊലപാതകികളുണ്ട്, പീഡനക്കേസ് പ്രതികളുമുണ്ട്” – ഡിഎച്ച്‌എസ് വക്താവ് അറിയിച്ചു. ബൈഡൻ ഭരണകൂടം നേരത്തേ പള്ളികള്‍ പോലുള്ള ഇടങ്ങളില്‍ പരിശോധന നടത്തുന്നത് ഒഴിവാക്കിയിരുന്നു. അതിനിടെ, ആരാധനാ കേന്ദ്രങ്ങളില്‍ നടത്തുന്ന ഇത്തരം പരിശോധനകളില്‍ ആശങ്കയുണ്ടെന്ന് എസ്‌എഎല്‍ഡിഇഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കിരണ്‍ കൗർ ഗില്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *