റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്ടില്‍ കടുവ എത്തിയ ഏരിയ ഒറ്റപ്പെടുത്തി പരിശോധന നടത്തും: നരഭോജിയായ കടുവയെ കൊല്ലുമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

January 26, 2025 - 6:26 pm

തിരുവനന്തപുരം: വയനാട്ടിലെ നരഭോജിയായ കടുവയെ കൊല്ലുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. വനം വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം അനുസരിച്ചാണ് നടപടി. വയനാട്ടിലെ നല്ല തിരക്കുള്ള പ്രദേശത്താണ് കടുവ ഇറങ്ങിയത്. അടുത്ത 48 മണിക്കൂർ പ്രധാനപ്പെട്ടതാണ്. ഈ പ്രദേശത്തെ 144 കർശനമാക്കും.വയനാട്ടില്‍ കടുവ എത്തിയ ഏരിയ ഒറ്റപ്പെടുത്തി പരിശോധന നടത്തണം. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് കടുവയെ തെരയുന്നത്. പ്രവർത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ ഉടൻ കൈമാറും. വിഷയത്തെ സംസ്ഥാന സർക്കാർ ഗൗരവമായി കാണുന്നുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഏതു പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കാം എന്നാണ് സർക്കാരിന്റെ നിലപാട്

കടുവയെ പിടികൂടാമെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഏതു പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കാം എന്നാണ് സർക്കാരിന്റെ നിലപാട്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബം ആവശ്യപ്പെട്ടത് ഒരാള്‍ക്ക് സ്ഥിരം ജോലിയാണ്. പെട്ടെന്ന് ചെയ്യാൻ കഴിയുന്നത് താല്‍ക്കാലിക ജോലിയാണെന്നും മന്ത്രി പറഞ്ഞു. പ്രായോഗികമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു ദിവസം കൊണ്ട് ചെയ്തുതീർക്കാൻ കഴിയില്ല. കൂടുവെച്ചു പിടിക്കാൻ കഴിയാത്ത കടുവയായി. ആളുകളുടെ ജീവന് വലിയ ഭീഷണിയായി കടുവ മാറിയെന്നും മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *