സാമ്പത്തിക വർഷാവസാനം: ട്രഷറി തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

March 21, 2022

നടപ്പു സാമ്പത്തിക വർഷത്തിലെ (2021-2022) അവസാന പ്രവൃത്തി ദിവസങ്ങളിൽ ട്രഷറികളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രവർത്തനം സുഗമമാക്കുന്നതിനുമായി ധനവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു (09.03.2022 ലെ 17/2022/ധന നമ്പർ സർക്കുലർ) നടപ്പു സാമ്പത്തിക വർഷത്തെ ബില്ലുകളും ചെക്കുകളും ട്രഷറികളിൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 30ന് …

വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

February 8, 2022

പുതിയ കുടിവെള്ള കണക്ഷൻ, സിവറേജ് കണക്ഷൻ എന്നിവയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജലഗുണനിലവാര പരിശോധനയ്ക്കുള്ള അപേക്ഷകളും   ഓൺലൈൻ വഴി നൽകാം. ഈ സേവനങ്ങൾക്കെല്ലാം ഓൺലൈൻ വഴി പണമടയ്ക്കുകയും ചെയ്യാം. ഇതുൾപ്പെടെ കേരള വാട്ടർ  അതോറിറ്റിയിൽ ഉപഭോക്താക്കൾക്ക് സമ്പൂർണ ഡിജിറ്റൽ സേവനം …

രക്തസാക്ഷിദിനം: രണ്ടു മിനിട്ട് മൗനം ആചരിക്കണം

January 25, 2022

ഗാന്ധിജിയുടെ 74-ാമത് രക്തസാക്ഷിത്വ വാർഷികമായ ജനുവരി 30 ന് രാവിലെ 11 ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് രണ്ടു മിനിട്ട് മൗനം ആചരിക്കുന്നതിന് എല്ലാ വകുപ്പുമേധാവികളും ജില്ലാ കളക്ടർമാരും പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരുടെ ഓഫീസുകളിലും നിയന്ത്രണത്തിലുള്ള ഓഫീസുകളിലും …

മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാൻ എംപിമാരായ എൻ.കെ പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും അനുമതി നിഷേധിച്ചു

November 22, 2021

ഇടുക്കി : മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാൻ എംപിമാരായ എൻ.കെ പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും അനുമതി നിഷേധിച്ചു. അനുമതി തേടി ഇരുവരും ചീഫ് സെക്രട്ടറിക്ക് ഉൾപ്പെടെ കത്ത് നൽകിയിരുന്നു. ഡാമിന്റെ ബലക്ഷയം സംബന്ധിച്ച കാര്യങ്ങൾ പുറത്തുവരാതിരിക്കാനാണ് അനുമതി നിഷേധിച്ചതെന്ന് എൻ.കെ പ്രേമചന്ദ്രൻ ആരോപിച്ചു. …

ഭാഷാമാർഗ്ഗനിർദ്ദേശക വിദഗ്ധസമിതി രൂപീകരിച്ചു

October 31, 2021

മലയാളഭാഷയിൽ ഏകീകൃത ഭാഷാരചനാസമ്പ്രദായം രൂപപ്പെടുത്തുന്നതിനും 1971-ലെ ലിപിപരിഷ്‌ക്കരണ ഉത്തരവ് പുനഃപരിശോധിക്കുന്നതിനും ഭാഷയിൽ പുതിയ വാക്കുകൾ കണ്ടെത്തി അംഗീകരിക്കുന്നതിനുമായി കേരളസർക്കാർ ഭാഷാമാർഗനിർദ്ദേശക വിദഗ്ധസമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായിട്ടുള്ള ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതലസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ഡോ. ടി.ബി. വേണുഗോപാലപ്പണിക്കർ, ഡോ. …

തിരുവനന്തപുരം: സി.പി. നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

October 1, 2021

തിരുവനന്തപുരം: മുൻചീഫ് സെക്രട്ടറി സി.പി. നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി.പി. നായർ. ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്‌കാര കമ്മിഷൻ അംഗമെന്ന നിലയിലും മറ്റും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ ശ്രദ്ധേയമാണ്. സാഹിത്യത്തിന് …

തിരുവനന്തപുരം: ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നടപടിക്ക് നിർദ്ദേശം

September 3, 2021

തിരുവനന്തപുരം: ക്വാറന്റീൻ മാനദണ്ഡങ്ങൾ ലംഘക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ക്വാറന്റീൻ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട ഏജൻസികൾ ഉറപ്പുവരുത്തണം. റാപ്പിഡ് റെസ്‌പോൺസ് ടീം, വാർഡ് ലെവൽ കമ്മിറ്റികൾ, പോലീസ്, റവന്യു, ആരോഗ്യം, തദ്ദേശസ്വയംഭരണം വകുപ്പുകൾ എന്നിവർക്കാണ് ഇതിന്റെ ചുമതലയെന്ന് …

തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്‌സിൻ വേണമെന്ന് മുഖ്യമന്ത്രി; നൽകുമെന്ന് കേന്ദ്രമന്ത്രി

August 16, 2021

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയോടു അഭ്യർത്ഥിച്ചു. കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സിനും നൽകുമെന്ന് കേന്ദ്രമന്ത്രി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 …

തിരുവനന്തപുരം: എസ്.ഐ.യു.സി. ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തും

June 16, 2021

തിരുവനന്തപുരം: എസ്.ഐ.യു.സി. ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകൾക്കുള്ള അഡ്മിഷൻ, എൻട്രൻസ് പരീക്ഷകൾ എന്നിവയ്ക്ക് എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഇതിനാവശ്യമായ ഉത്തരവുകൾ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പിൽ വരുത്തുവാൻ പിന്നാക്ക ക്ഷേമം, ഉന്നതവിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയ്ക്ക് നിർദ്ദേശം നൽകും. …

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആരോഗ്യ വകുപ്പിന് എതിർപ്പ്

June 8, 2021

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ 09/06/21 ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പൊതുഗതാഗതം ഉപയോഗിക്കാവൂവെന്ന് നിര്‍ദേശമുണ്ട്. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സി എം ഡി 08/06/21 ചൊവ്വാഴ്ച …