റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെ.ഡി.യു

January 22, 2025 - 8:23 pm

ഇംഫാല്‍ : മണിപ്പൂരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ,ഡി.യു സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി ജെ.ഡി.യു സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു. ജെ.ഡി.യുവിന് മണിപ്പൂർ നിയമസഭയില്‍ ഒരംഗമാണ് ഉള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കില്ല

സംസ്ഥാന ഘടകത്തിന്റെ നീക്കം ദേശീയനേതൃത്വത്തിന്റെ അറിവോടെയല്ല

അതേസമയം സംസ്ഥാന ഘടകത്തിന്റെ നീക്കം ദേശീയനേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ജെ.ഡി.യു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് വ്യക്തമാക്കി. ജെ.ഡി,യു എൻ.ഡി.എ സഖ്യത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റിന്റെ നീക്കം ഏകപക്ഷീയമാണെന്നും അദ്ദേഹത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായും രാജീവ് രഞ്ജൻ പ്രസാദ് അറിയിച്ചു.

നാഷണല്‍ പീപ്പിള്‍സ് പാർട്ടിയും നേരത്തെ മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു

കോണ്‍റാഡ് സാഗ്മ അദ്ധ്യക്ഷനായ നാഷണല്‍ പീപ്പിള്‍സ് പാർട്ടിയും നേരത്തെ മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 2022ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് മണിപ്പൂരില്‍ 6 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അഞ്ച് എം.എല്‍.എമാർ ബി.ജെ.പിയില്‍ ചേർന്നു. 60 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 37 അംഗങ്ങളാണുള്ളത്. നാഗാ പീപ്പിള്‍സ് പാർട്ടിയുടെ അഞ്ച് എം.എല്‍.എമാരും 3 സ്വതന്ത്രരും സർക്കാരിന് പിന്തുണ നല്‍കുന്നു. നിലവില്‍ ലോക്‌സഭയില്‍ ജെ.ഡി.യുവിന് 12 എം.പിമാരാണുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *