മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ട്രെയ്ന്‍ തട്ടി ആറു യാത്രക്കാര്‍ മരിച്ചു..രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക എക്‌സ്പ്രസ് ട്രെയ്ന്‍ തട്ടിയാണ് മരണം. മരിച്ചവരെല്ലാം പുഷ്പക് എക്‌സ്പ്രസ് എന്ന ട്രെയ്‌നിലെ യാത്രക്കാരാണ്. 2024 ജനുവരി 22 വൈകീട്ട് നാലോടെയാണ് സംഭവം
തൊട്ടടുത്ത പാളത്തിലൂടെ വന്ന കര്‍ണാടക എക്‌സപ്രസ് ഇതില്‍ എട്ടുപേരുടെ ശരീരത്തില്‍ ഇടിയ്ക്കുകയായിരുന്നു.
പുഷ്പക് എക്‌സ്പ്രസില്‍ തീപിടുത്തമുണ്ടായെന്ന ധാരണയില്‍ പര്‍ദാദെ റെയില്‍വേ സ്റ്റേഷന് സമീപം 30-35 യാത്രക്കാര്‍ ചാടി ഇറങ്ങുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തൊട്ടടുത്ത പാളത്തിലൂടെ വന്ന കര്‍ണാടക എക്‌സപ്രസ് ഇതില്‍ എട്ടുപേരുടെ ശരീരത്തില്‍ ഇടിയ്ക്കുകയായിരുന്നു.