ആംആദ്മി നേതാവ് അരവിന്ദ് കേജരിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടററ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് (ഇഡി) കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. അനധികൃത പണമിടപാട് തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) വിചാരണയ്ക്കുള്ള അനുമതിയാണ് ഇഡിക്ക് ലഭിച്ചിരിക്കുന്നത്.

കുറ്റപത്രം നല്‍കാനുള്ള തീരുമാനത്തെ കേജരിവാള്‍ നേരത്തെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

പിഎംഎല്‍എ വകുപ്പുകള്‍ പ്രകാരം വിചാരണയ്ക്ക് കേന്ദ്രസർക്കാരില്‍നിന്നു പ്രത്യേക അനുമതിയില്ലാതിരുന്ന സാഹചര്യത്തില്‍ കുറ്റപത്രം നല്‍കാനുള്ള തീരുമാനത്തെ കേജരിവാള്‍ നേരത്തെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് ഡല്‍ഹിയിലെ പ്രത്യേക പിഎംഎല്‍എ കോടതി കേജരിവാളിനെതിരേ കുറ്റം ചുമത്തുന്നത് വൈകിപ്പിച്ചു. ഇതിനിടെയാണ് ഇഡിക്ക് കേന്ദ്രസർക്കാർ പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെയും കേന്ദ്ര ഏജൻസിയുടെയും നീക്കം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →