. വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി

തലശേരി: നിർദിഷ്ട വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്നു തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ സ്വൈരജീവിതത്തിനു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമായിരുന്ന നിർദിഷ്ട വന നിയമ ഭേദഗതിക്കെതിരേ പൊതുസമൂഹം പ്രത്യേകിച്ച്‌, കത്തോലിക്ക കോണ്‍ഗ്രസും സഭാ നേതൃത്വവും ശക്തമായ വിയോജിപ്പ് സർക്കാരിനെ പല വിധത്തില്‍ അറിയിച്ചിരുന്നതാണ്

വന്യ ജീവികളെ വനാതിർത്തിക്കുള്ളില്‍ നിലനിർത്തുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണം

സഭയുടെയും സമുദായ സംഘടനകള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന്‍റേയും അഭിപ്രായം മാനിച്ചു മുഖ്യമന്ത്രി എടുത്ത തീരുമാനം ഒരു തുടക്കമാണ്. സാധാരണക്കാരും കർഷകരുമായ മലയോര ജനങ്ങളുടെയും വനത്തോടു ചേർന്ന പ്രദേശങ്ങളിലുള്ളവരുടെയും ജീവനു ഭീഷണിയാകുന്ന വന്യ ജീവികളെ വനാതിർത്തിക്കുള്ളില്‍ നിലനിർത്തുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നു മുഖ്യമന്ത്രിയോട് ആവർത്തിച്ച്‌ അഭ്യർഥിക്കുന്നതായും പ്രസ്താവനയില്‍ ആർച്ച്‌ ബിഷപ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →