റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

January 7, 2025 - 9:29 pm

കോഴിക്കോട് : കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാകയിലേക്ക് പോവുകയായിരുന്ന ബസിലാണ് അതിക്രമമുണ്ടായത്. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെ ജനുവരി 7ന് പുലര്‍ച്ചെ ആയിരുന്നു ഇയാളുടെ അതിക്രമം.

യാൾ മോശം രീതിയില്‍ പെരുമാറി എന്നാണ് യുവതിയുടെ പരാതി

ബസ് കോഴിക്കോട് എത്തിയപ്പോള്‍ യുവതി പരാതിപ്പെടുകയായിരുന്നു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സില്‍ വച്ചാണ് അതിക്രമം. എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വച്ച്‌ മോശം രീതിയില്‍ പെരുമാറി എന്നാണ് യുവതിയുടെ പരാതി. ഇന്നലെ വൈകിട്ടാണ് ബസ് എറാണകുളത്ത് നിന്ന് പുറപ്പെട്ടത്. 19കാരിയ്ക്ക് നേരെയായിരുന്നു യുവാവിന്റെ ലൈംഗികാതിക്രമം.

എടപ്പാള്‍ മുതല്‍ ഇയാള്‍ ശല്യം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി .

എടപ്പാളില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്. പെണ്‍കുട്ടിയും പ്രതിയും ഒരു സീറ്റിലായിരുന്നു ഇരുന്നത്. എടപ്പാള്‍ മുതല്‍ ഇയാള്‍ ശല്യം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. കോഴിക്കട്ടേക്ക് എത്താറായപ്പോള്‍ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെക്കുകയും ബസ് ജീവനക്കാരോട് ഇക്കാര്യം പറയുകയുമായിരുന്നു. പിന്നാലെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *