ഛത്തിസ്ഗഡില്‍ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു

ബിജാപുർ: ഛത്തിസ്ഗഡില്‍ 33 കാരനായ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു. ഫ്രീലാൻസ് മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രാകർ (33)ആണ് കൊല്ലപ്പെട്ടത്. റോഡ് നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട വിവാദവിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതാണു കൊലപാതകത്തിനു കാരണമെന്നാണു സൂചന. ബിജാപുരിലെ ഒരു കോണ്‍ട്രാക്ടറുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ സെപ്റ്റിക് ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്.

ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്

എൻഡിടിവി ഉള്‍പ്പെടെ മാധ്യമങ്ങളുമായി സഹകരിച്ചിരുന്ന1.59 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ള ബസ്തര്‍ ജംഗ്ഷന്‍ എന്നപേരിലുള്ള യുട്യൂബ് ചാനലിലൂടെ പ്രദേശത്ത് പ്രശസ്തനായ മുകേഷിനെ കഴിഞ്ഞ ഒന്നാം തീയതിയാണു കാണാതായത്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിനിടെ മുകേഷിനെ അവസാനമായി ഫോണില്‍ വിളിച്ചത് കോണ്‍ട്രാക്ടറായിരുന്നുവെന്ന് ഒരാള്‍ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →