തൊടുപുഴ: സിപിഎം നേതാവ് എം.എം. മണി എംഎല്‍എയ്ക്കെതിരേ സിപിഐ നേതാവ് കെ.കെ. ശിവരാമൻ രംഗത്ത്. കട്ടപ്പന റൂറല്‍ ഡെവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നില്‍ ജീവനൊടുക്കിയ സാബു മുളങ്ങാശേരിയുടെ മാനസികനില പരിശോധിക്കണമെന്ന മണിയുടെ കട്ടപ്പനയിലെ പ്രസ്താവനയ്ക്കെതിരേയാണ് സിപിഐ സംസ്ഥാന കൗണ്‍സിലംഗം ശിവരാമൻ ഫേസ്ബുക്കില്‍ ആഞ്ഞടിച്ചത്. ആത്മഹത്യ ചെയ്ത ആളെയും കുടുംബത്തെയും എം.എം. മണി വീണ്ടും കൊല്ലുകയാണെന്നായിരുന്നു ശിവരാമൻ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
ഇരുപാർട്ടികളും തമ്മില്‍ ചേരിപ്പോര്
ബാങ്കില്‍ പണം നിക്ഷേപിച്ച പാവം നിക്ഷേപകനെ വിരട്ടുകയാണ്. ഇതു കേരളത്തിന് യോജിച്ചതാണോ? നേരത്തേ ജില്ലയിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ടും ഇരുവരും തമ്മില്‍ വാദപ്രതിവാദം നടത്തിയിരുന്നു. ഇതു ഇരുപാർട്ടികളും തമ്മില്‍ ചേരിപ്പോരിനും കാരണമായിരുന്നു


