റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള ലോകായുക്ത ജനുവരി ഒന്നിനു വെക്കേഷൻ സിറ്റിംഗ് നടത്തും

December 29, 2024 - 5:22 am

തിരുവനന്തപുരം: കേരള ലോകായുക്തയില്‍ കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന്‍റെ പശ്ചാത്തലത്തില്‍ ജനുവരി ഒന്നിനു വെക്കേഷൻ സിറ്റിംഗ് നടത്തും.ലോകായുക്ത ജസ്റ്റിസ് എൻ. അനില്‍ കുമാർ ആയിരിക്കും കേസുകള്‍ പരിഗണിക്കുന്നത്. കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. ഹെല്‍പ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പരാതി ഫോം www.lokayuktakerala.com എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം.

ലോകായുക്തയുടെ ഓഫീസില്‍ നേരിട്ട് ഫയല്‍ ചെയ്യുകയോ, തപാല്‍ വഴി അയച്ചു നല്‍കുകയും ചെയ്യാം.

നിയമസഭാസമുച്ചയത്തിലെ ലോകായുക്തയുടെ ഓഫീസില്‍ നേരിട്ട് ഫയല്‍ ചെയ്യുകയോ, തപാല്‍ വഴി അയച്ചു നല്‍കുകയും ചെയ്യാം. സിറ്റിംഗ് നടക്കുന്ന കണ്ണൂർ, കോഴിക്കോട്, തൃശൂർ, എന്നിവടങ്ങളില്‍ അതാത് ദിവസം പുതിയ കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടാകും. ഫോണ്‍-0471-2300362

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *