കൊച്ചി: വഖ്ഫ് ആക്‌ട് റദ്ദാക്കണമെന്നുംHigh court,temparary stay, if wants, വഖ്ഫ് നിയമങ്ങള് ഇസ് ലാം ഇതര മതങ്ങൾക്കെതിരാണെന്നുമുള്ള നുണപ്രചരണങ്ങള് ആവർത്തിച്ചുകൊണ്ടും ഹൈക്കോടതിയിൽനല്കിയ ഹരജിയിൽ തിരിച്ചടി. വഖഫ് ആക്ടിനെ ഹരജിക്കാർക്ക് ചോദ്യം ചെയ്യാനാകില്ലെന്നും മുനമ്പം പ്രദേശവാസികൾക്കെതിരേയുള്ള നടപടിയിൽ വേണമെങ്കിൽ താല്ക്കാലിക സ്റ്റേ അനുവദിക്കാമെന്നുമാണ് ജസ്റ്റിസുമാരായ അമിത് റാവൽ ജസ്റ്റിസ് കെ.വി ജയകുമാറടങ്ങുന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് വാക്കാൽ അറിയിച്ചത്. ഡിസംബർ 11 നാണ് കോടതി കേസ് പരിഗണിച്ചത്.
ഹരജി ഡിസംബർ 17ന് വീണ്ടും പരിഗണിക്കും.
മുനമ്പത്തെ വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട സംഘർഷം ചൂണ്ടിക്കാണിച്ചും വഖ്ഫ് നിയമങ്ങള് ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളുമാണെന്നും ഇവ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസിയായ ജോസഫ് ബെന്നിയടക്കം എട്ട് കക്ഷികൾ ചേർന്ന് നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി ഡിസംബർ 17ന് വീണ്ടും പരിഗണിക്കും.
കരമടക്കാനോ മറ്റ് നടപടികൾക്കോ സാധിക്കുന്നില്ലെന്നായിരുന്നു പരാതി.
മുനമ്പത്തെ തര്ക്കഭൂമി കോഴിക്കോട് ഫാറൂഖ് കോളജില് നിന്ന് തങ്ങളുടെ മുൻഗാമികൾ വാങ്ങിയെന്നതായിരുന്നു ഹരജിക്കാരുടെ മറ്റൊരു അവകാശവാദം. ഫാറൂഖ് കോളജിന് വഖ്ഫ് എന്ന പേരില് സ്വത്ത് നൽകിയെന്ന് പറഞ്ഞ് 2019ൽ വഖ്ഫ് ബോർഡിൽ വസ്തു രജിസ്റ്റര് ചെയ്തിരുന്നു. 2020 മുതല് ഈ പ്രദേശത്തെ താമസക്കാർക്ക് കുഴുപ്പിള്ളി വില്ലേജ് ഓഫിസിൽ കരമടയ്ക്കാനോ മറ്റ് നടപടികൾക്കോ സാധിക്കുന്നില്ലെന്നായിരുന്നു പരാതി.1995ലെ വഖ്ഫ് ആക്‌ട് ഭേദഗതിയടക്കം നാല്പതോളം വകുപ്പുകൾ ഭരണഘടന വിരുദ്ധമാണെന്നും മുസ് ലിംകളൊഴികെ ഇതര മതവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ ഹനിക്കുന്നതാണെന്നും അതിനാൽ ഇവയൊക്കെയും റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന ആവശ്യം.
ഹരജിക്കാർക്ക് സിവിൽകോടതിയെ സമീപിക്കാം
എന്നാൽ ഈ വാദങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബഞ്ച് മുനമ്പത്തെ താമസക്കാര്ക്ക് നിലവിൽ നേരിട്ടിരിക്കുന്ന തടസങ്ങൾക്ക് സിവിൽ കോടതിയിൽ നിന്നും പുതിയ ഇടക്കാല ഉത്തരവ് ഉണ്ടാകും വരെ വേണമെങ്കിൽ സ്റ്റേ മാത്രം അനുവദിക്കാമെന്നും പറഞ്ഞു. വഖ്ഫ് ഭൂമി സംബന്ധിച്ച സ്വത്ത് തർക്കത്തിൽ ഇടപെടാൻ കോടതിക്കാവില്ലെന്നും ഹരജിക്കാർക്ക് സിവിൽകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി


