സുപ്രീം കോടതി ജഡ്ജിമാർ ഇടുക്കി ജില്ല സന്ദർശിക്കണം :ചീഫ് ജസ്റ്റീസിന് കിസാൻ സഭ കത്തുകൾ അയച്ചു തുടങ്ങി

രാജക്കാട് :സി. എച്ച്. ആർ വനമേഖല അല്ലെന്നും ഏലമല്ലാതെ മറ്റു കൃഷികളും വാണിജ്യ വ്യാപാരങ്ങളും ചെയ്ത് ജീവിക്കുന്ന ആറ് ലക്ഷം ജനങ്ങൾ അധിവസിക്കുന്നഭൂമിയിണെന്നും സുപ്രീം കോടതി മനസ്സിലാക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ മാത്യു വർഗീസ് പറഞ്ഞു.

ഇരുന്നൂറ്റി രണ്ട് വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ രാജഭരണം 15720 ഏക്കർ സ്ഥലം ഏലമലക്കാടുകളായി പ്രഖ്യാപിച്ചിരുന്നുവെന്നും തുടർന്ന് 1897-ൽ രാജഭരണം ഏലം കൃഷി സംബന്ധിച്ച് വ്യക്തത ഉണ്ടാക്കിയെന്നും അതിലൊന്നും വനം എന്ന് പറഞ്ഞിട്ടില്ലെന്നും, തുടർന്നുണ്ടായ വന പ്രഖ്യാപനങ്ങളിലും ഈ പ്രദേശങ്ങൾ വനമാണെന്ന് പറഞ്ഞിട്ടില്ലെന്നും ചരിത്ര രേഖകൾ പറയുന്നു. ഇത് അംഗീകരിക്കാതെ സി. എച്ച്. ആർ മേഖലയാണെന്ന് പറഞ്ഞ് 1980-ലെ വന സംരക്ഷണ നിയമം പാസ്സാക്കി 15 വർഷത്തിന് ശേഷമാണ് വനമാണെന്ന വാദം പരിസ്ഥിതിവാദികളും ഫോറസ്റ്റുകാരും ഉന്നയിക്കുന്നത്.

മരം സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഭൂമിയുടെ അവകാശവാദം ഉന്നയിക്കുന്ന വിചിത്രമായ കാഴ്ച

മരം സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഭൂമിയുടെ അവകാശവാദം ഉന്നയിക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുവാൻ കഴിയുന്നത്. ഇടുക്കി ജില്ലയുടെ ശത്രുക്കൾ നടത്തുന്ന ഹീനമായ പരിശ്രമത്തിന് കൂട്ടു നിൽക്കുന്ന സമീപനമാണ് വന സംരക്ഷണ നിയമത്തിന്റെ സൃഷ്ടാക്കളായ കോൺഗ്രസുകാർ സ്വീകരിക്കുന്നത്.അവരുടെ നിലപാടുകൾ ആർക്ക് വേണ്ടിയാണെന്ന് അവർ പുനർവിചിന്തനം നടത്തണമെന്നും മാത്യു വർഗീസ് പറഞ്ഞു.ഡിസംബർ നാലാം തീയതി വരെ കത്ത് അയക്കൽ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പ്രകടനമായി പോസ്റ്റ്‌ ഓഫീസിലേക്ക്

രാജാക്കാട് പോസ്റ്റ്‌ ഓഫീസ്സിലേയ്ക്ക് പ്രവർത്തകർ പ്രകടനമായി നടത്തിയ സുപ്രീം കോടതി ജഡ്ജിയ്ക്ക് കത്ത് അയക്കൽ പരിപാടിയിൽ കെ. കെ തങ്കപ്പൻ, കെ. എം ജെയിംസ്, കെ. കെ രമേശൻ, ഷിനു എം. എ, എസ്. വേലായുധൻ എന്നിവർ സംസാരിച്ചു. രാജാക്കാട് ടൗണിൽ പ്രവർത്തകർ പ്രകടനമായി എത്തിയാണ് പ്പോസ്റ്റ്‌ ഓഫീസിൽ എത്തിച്ചേർന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →