ഇൻഡ്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് വേഗം കൂടുന്നതായി റിപ്പോർട്ടുകൾ

മുബൈ: മണിക്കൂറില്‍ 280 കിലോ മീറ്റർ വരെ വേഗതയില്‍ സർവീസ് നടത്താൻ കഴിയുന്ന ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ നിർമ്മിക്കും. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ ജോലികളും വേഗത്തിലായതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ബുള്ളറ്റ് ട്രെയിനുകള്‍ നിർമ്മിക്കാൻ റെയില്‍വേ ബോർഡ് ഇൻ്റഗ്രല്‍ കോച്ച്‌ ഫാക്ടറിയെ (ഐസിഎഫ്) ചുമതലപ്പെടുത്തിയിട്ടുണ്ട്.

3 വർഷത്തിനുള്ളില്‍ പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം.

866.87 കോടി രൂപയ്ക്കാണ് ഈ ട്രെയിനുകള്‍ നിർമിക്കാൻ ബിഇഎംഎല്ലിന് കരാർ നല്‍കിയിരിക്കുന്നത്. ഓരോ കോച്ചിനും 27.86 കോടി രൂപയാണ് ബിഇഎംഎല്‍ വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ ആര്‍ഡിഎസ്‌ഒ എന്ന ഗവേഷണ സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ച കവച് 5.0 സുരക്ഷ സംവിധാനവും ബുള്ളറ്റ് ട്രെയിനുകളുടെ സവിശേഷതയാണ്. ഏകദേശം 3 വർഷത്തിനുള്ളില്‍ പദ്ധതി പൂർത്തിയാക്കാനാണ് ശ്രമമെന്ന് അധികൃതർ അറിയിച്ചു.

പദ്ധതിയ്ക്ക് വേണ്ടിയുള്ള മുഴുവൻ സ്ഥലമേറ്റെടുപ്പും പൂർത്തിയായി

.. ബോഗികളുടെ സസ്‌പെൻഷൻ സംവിധാനങ്ങളില്‍ കാര്യമായ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. നിലവിലെ വന്ദേ ഭാരത് പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയും തയ്യാറാക്കുക. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ (എംഎഎച്ച്‌എസ്‌ആർ) പദ്ധതി ഭാവിയിലെ റെയില്‍ വിപുലീകരണത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍. പദ്ധതിയ്ക്ക് വേണ്ടിയുള്ള മുഴുവൻ സ്ഥലമേറ്റെടുപ്പും പൂർത്തിയായി കഴിഞ്ഞതായും 320 കിലോ മീറ്ററിലധികം ഫിസിക്കല്‍ ഇൻഫ്രാസ്ട്രക്ചർ ജോലികള്‍ തയ്യാറായിക്കഴിഞ്ഞതായുമാണ് റിപ്പോർട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →