റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവംബർ 26ന് യു.ഡി.എഫ് ഭരണഘടനാ സംരക്ഷണ ദിനാചരണം നടത്തും

November 21, 2024 - 5:37 pm

തിരുവനന്തപുരം: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 2024 നവംബർ 26ന് ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍. അന്ന് വൈകിട്ട് 5ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകള്‍ സംഘടിപ്പിക്കും. ഭരണകൂടത്തില്‍ നിന്നും ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രചാരണമായി സദസ് മാറും.

ഭരണഘടനയുടെ ആമുഖം വായിച്ച്‌ കൊണ്ട് തുടക്കം കുറിയ്ക്കും

യു.ഡി.എഫ് നേതാക്കള്‍ക്ക് പുറമേ ഭരണഘടനാ വിദഗ്ധര്‍, പ്രമുഖ നിയമജ്ഞര്‍ എന്നിവരെയും സദസില്‍ പങ്കെടുപ്പിക്കും. ഭരണഘടനാ ശില്‍പ്പികളെ കുറിച്ചുള്ള അനുസ്മരണവും നടത്തും. ഭരണഘടനയുടെ ആമുഖം വായിച്ച്‌ കൊണ്ട് ഭരണഘടനാ സംരക്ഷണത്തിന്റെ തുടക്കം കുറിയ്ക്കും.കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഭരണഘടനയെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളെ തടയാന്‍ രാഹുല്‍ ഗാന്ധി ആരംഭിച്ച ഭരണഘടനാ സംരക്ഷണ പ്രചാരണത്തിന്റെ തുടര്‍ച്ചയാണിത്.

ഏകീകൃത വ്യക്തിനിയമം ഭരണഘടനാ വിരുദ്ധമാണ്

കേന്ദ്രസര്‍ക്കാരിന്റെ പല നയങ്ങളും ഭരണഘടനയ്ക്ക് തുരങ്കം വയ്ക്കുന്നതാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പെന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കം, ഏകീകൃത വ്യക്തിനിയമം തുടങ്ങിയവ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന നല്‍കുന്ന മൗലികവകാശങ്ങളുടെ ലംഘനമാണ് മണിപ്പൂരിലും ജമ്മുകാശ്മീരിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *