റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിഷേധത്തിന് ഉപയോഗിക്കുന്ന കൊടി ഏത് നിറത്തിലുള്ളതായാലും നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി

November 21, 2024 - 5:11 pm

കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ നവംബർ 20 ബുധനാഴ്ചയാണ് ഹൈക്കോടതിയുടെ പരാമർശം. പ്രതിഷേധത്തിന് ഉപയോഗിക്കുന്ന കൊടി ഏത് നിറത്തിലുള്ളതായാലും നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി.

ഇത്തരം ചെറിയ കാര്യങ്ങളില്‍ നിയമനടപടികള്‍ ഒഴിവാക്കണം

പ്രതിഷേധമുണ്ടാകുമ്പോള്‍ ചെറിയ ബലപ്രയോഗം സാധാരണമാണ്. അതിനാല്‍ തന്നെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ല. ഇത്തരം ചെറിയ കാര്യങ്ങളില്‍ നിയമനടപടികള്‍ ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഓർമിപ്പിച്ചു.

കേസിനാസ്‌പദമായ സംഭവം നടന്നത് 2017 ഏപ്രില്‍ ഒൻപതിനാണ്

പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് കേസെടുത്തിരുന്നു. കരിങ്കൊടി കാട്ടിയെന്ന കേസിന് പുറമേ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപ്പട്ടികയില്‍ ഉള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *