റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല റോപ് വേ; പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം മന്ത്രിസഭ പരിഗണിക്കും

November 14, 2024 - 5:29 am

തിരുവനന്തപുരം: പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും അവശ്യ സാധനങ്ങളും അത്യാഹിതത്തില്‍ പെടുന്നവരേയും എത്തിക്കുന്നതിനുള്ള ശബരിമല റോപ് വേ ഉപതെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമുള്ള മന്ത്രിസഭ പരിഗണിക്കും. 250 കോടി രൂപ ചെലവില്‍ 270 മീറ്റർ ദൂരത്തിലാണ് റോപ് വേ നിർമിക്കുക. 10 മിനിറ്റു കൊണ്ടു റോപ് വേ വഴി പമ്പഹില്‍ ടോപ്പില്‍ നിന്ന് സന്നിധാനത്ത് എത്താം.

80 മരങ്ങൾ മുറിച്ചു മാറ്റേണ്ടി വരും .

നേരത്തേ ഏഴു പില്ലറുകളാണ് വിഭാവനം ചെയ്തിരുന്നത്. ഇതു നടപ്പാക്കിയാല്‍ 300 വൻമരങ്ങള്‍ മുറിച്ചു നീക്കേണ്ടി വരുമായിരുന്നു. എന്നാല്‍, പുതുക്കിയ രൂപരേഖയില്‍ പില്ലറുകളുടെ എണ്ണം അഞ്ചായി ചുരുക്കിയതോടെ മുറിച്ചു മാറ്റേണ്ടി വരുന്ന മരങ്ങളുടെ എണ്ണം 80 ആയി കുറഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

പ്രചരണ വീഡിയോകള്‍ തയാറാക്കും

പ്ലാസിറ്റിക് മാലിന്യം ഒഴിവാക്കുന്നതിനായി കേരളത്തില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉപയോഗപ്പെടുത്തി പ്രചാരണ വീഡിയോകള്‍ തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *