കൊടകര കുഴല്‍പ്പണക്കേസ്: വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ

.തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിൽ പിണറായിയുടെ പോലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് ഒരിക്കൽ വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. ഉപതെരഞ്ഞെടുപ്പു പ്രമാണിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉണ്ടയില്ലാവെടി മാത്രമാണിതെന്നും സുധാകരൻ പറഞ്ഞു.

2021ല്‍ ബിജെപി 41.4 കോടിയോളം രൂപ കേരളത്തിലെത്തിച്ചെന്നാണ് പോലീസ് കണ്ടെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാനാണ് ഇത്രയും വലിയ തുക കൊണ്ടുവന്നത്. കേന്ദ്ര നേതൃത്വം കൊടുത്തുവിട്ട പണത്തെക്കുറിച്ച്‌ കേന്ദ്ര ഏജൻസികള്‍ അന്വേഷിച്ചതേയില്ലെന്നും സുധാകരൻ പറഞ്ഞു

പരസ്പരം സഹായിക്കാമെന്ന ഡീലിന്‍റെ അടിസ്ഥാനത്തിൽ കുഴല്‍പ്പണക്കേസ് ഫ്രീസ് ചെയ്തു

പരസ്പരം സഹായിക്കാമെന്ന ഡീലിന്‍റെ അടിസ്ഥാനത്തിലാണ് കൊടകര കുഴല്‍പ്പണക്കേസ് ഫ്രീസ് ചെയതത്. അതിന്‍റെ പ്രയോജനം മുഖ്യമന്ത്രിക്കു കിട്ടി. അദ്ദേഹത്തിനും കുടുംബത്തിനും എതിരായ നിരവധി കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം നിലച്ചു.മുഖ്യമന്ത്രി ജയിലില്‍ പോകാതെ രക്ഷപ്പെട്ടതും ഈ ഡീലിന്‍റെ ഭാഗമാണ്. കരുവന്നൂർ നിക്ഷേപതട്ടിപ്പ്, സ്വർണക്കടത്ത്, ഡോളർ കടത്ത്, മാസപ്പടി തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് മുഖ്യമന്ത്രി തടയിട്ടത് ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്ത് എത്തുമായിരുന്ന കൊടകര കുഴല്‍പ്പണക്കേസ് ഇല്ലാതാക്കിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →