കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കാൻ നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി:കെഎസ്‌ഇബി പോസ്റ്റില്‍ സ്ഥാപിച്ച കേബിളില്‍ കുരുങ്ങി കളമശേരി മസ്ജിദ് ഇമാമിന് പരിക്കേറ്റ സംഭവത്തില്‍ , കേബിള്‍ വലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാൻ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ്. കെഎസ്‌ഇബിയുടെ പോസ്റ്റുകളില്‍ കേബിളില്‍ കുരുങ്ങി മരണമടക്കമുള്ള ദാരുണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കെഎസ്‌ഇബിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഭാഗത്തുനിന്ന് കര്‍ശനമായ പരിശോധന ഇക്കാര്യത്തിലുണ്ടാകണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
,

സമഗ്രമായ മാര്‍ഗനിര്‍ദേശം ഹാജരാക്കണം

കെഎസ്‌ഇബി പോസ്റ്റുകളില്‍ കേബിള്‍ വലിക്കുന്നതിന് അപേക്ഷിക്കേണ്ട വിധം, അപേക്ഷാഫീസ്, അപേക്ഷ ആര്‍ക്കാണു സമര്‍പ്പിക്കേണ്ടത്, അപേക്ഷ തയാറാക്കാന്‍ നിശ്ചിത ഫോമുണ്ടോ, അപേക്ഷയുടെയും സ്ഥലത്തിന്‍റെയും സൂക്ഷ്മ പരിശോധന നടത്താന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍റെ വിവരങ്ങള്‍, കേബിള്‍ വലിക്കാന്‍ അപേക്ഷകന് നല്‍കുന്ന കാലാവധി, വലിച്ച കേബിള്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ പരിശോധിക്കാറുണ്ടോ എന്നീ വിവരങ്ങളടങ്ങിയ സമഗ്രമായ മാര്‍ഗനിര്‍ദേശമാണു ഹാജരാക്കേണ്ടത്.

ഡിസംബര്‍ മൂന്നിനു രാവിലെ പത്തിന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരാകണം.

കെഎസ്‌ഇബി സെക്രട്ടറിയോ ചീഫ് എന്‍ജിനിയറോ മൂന്നാഴ്ചക്കകം സമര്‍പ്പിക്കണം. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിന്‍റെ കാരണങ്ങളും റിപ്പോര്‍ട്ടിലുണ്ടാകണം. ഡിസംബര്‍ മൂന്നിനു രാവിലെ പത്തിന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കെഎസ്‌ഇബി സെക്രട്ടറി അല്ലെങ്കില്‍ ചീഫ് എന്‍ജിനിയര്‍ ചുമതലപ്പെടുത്തുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരിട്ടു ഹാജരായി വിവരങ്ങള്‍ കമ്മീഷനെ ബോധ്യപ്പെടുത്തണം. ജില്ലാ പോലീസ് മേധാവി, കളമശേരി മുനിസിപ്പല്‍ സെക്രട്ടറി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവരുടെ പ്രതിനിധികളും സിറ്റിംഗില്‍ ഹാജരാകണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →