ചേര്‍ത്തല: എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളിപ്പുറം സെന്‍റ് മേരീസ് ഫൊറോനപള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ക്ക് പൂര്‍ണമായും ശവപ്പെട്ടി ഒഴിവാക്കി. പകരമായി മൃതദേഹം തുണിക്കച്ചയില്‍ പൊതിഞ്ഞു സംസ്കരിക്കുന്ന രീതി നിലവില്‍വന്നു. പ്ലാസ്റ്റിക് ആവരണങ്ങളും അഴുകാത്ത വസ്ത്രങ്ങളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണിനോടു ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം.
മൃതദേഹം പള്ളിയിലേക്ക് എത്തിക്കുന്നതിന് രണ്ടു സ്റ്റീല്‍പ്പെട്ടികള്‍
പുതിയ രീതിയില്‍ മൃതദേഹം പള്ളിയിലേക്ക് എത്തിക്കുന്നതിന് രണ്ടു സ്റ്റീല്‍പ്പെട്ടികള്‍ തയാറാക്കിയിട്ടുണ്ട്. വീട്ടിലെയും പള്ളിയിലെയും സെമിത്തേരിയിലെയും പ്രാർഥനകള്‍ക്കുശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് സംസ്കരിക്കും. സ്റ്റീല്‍പ്പെട്ടി തിരികെയെടുക്കും.
ഇടവക ജനങ്ങളുടെ ഐകകണ്ഠ്യേനയുള്ള തീരുമാനപ്രകാരമാണ് തുണിക്കച്ചയില്‍ അടക്കുന്നതിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഫൊറോന വികാരി റവ. ഡോ. പീറ്റർ കണ്ണമ്ബുഴ അറിയിച്ചു