ജനുവരി മുതല്‍ ബാങ്കിങ് സേവന നിരക്ക് വര്‍ധിക്കും

December 5, 2021

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് ബാങ്കിംഗ് ചാര്‍ജുകള്‍ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉള്‍പ്പെടെയുള്ള സേവന നിരക്കുകളില്‍ മാറ്റം വരും.എടിഎം ഇടപാടുകള്‍ക്ക് ബേങ്കുകള്‍ നിശ്ചയിച്ചിട്ടുള്ള …

ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍ കറന്‍സിയായി അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നിര്‍മല സീതാരാമന്‍

November 29, 2021

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനെ ഇന്ത്യയില്‍ അംഗീകൃത കറന്‍സിയായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകസഭയിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ …

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്

October 23, 2021

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ കൊല്ലത്ത് സിറ്റിങ് നടത്തും. ചെയർമാൻ  (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. കൊല്ലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ 28, 29, 30 തീയതികളിൽ സിറ്റിങ് നടക്കും. രാവിലെ 10 മുതൽ സിറ്റിംഗ് …

സം​സ്ഥാ​ന​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കുന്നു

October 22, 2021

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കുന്നു. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. 20/10/2021 ബുധനാഴ്ച മു​ത​ൽ സി​എ​സ്ബി ബാ​ങ്കി​ൽ പ​ണി​മു​ട​ക്ക് ന​ട​ന്നു​വ​രി​ക​യാ​ണ്. ബാ​ങ്ക് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ന്പ​തു സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ …

എറണാകുളം: പെൻഷൻ ഇൻകം ടാക്സ് നോട്ടീസ്

October 13, 2021

എറണാകുളം: 2021-22 സാമ്പത്തിക വർഷത്തിൽ 5,50,000/- രൂപയിൽ കൂടുതൽ പെൻഷൻ (അരിയർ ഉൾപ്പെടെ) കൈപ്പറ്റുന്നവരും ഇൻകം ടാക്സ് അടച്ചു തുടങ്ങിയിട്ടില്ലാത്തവരുമായ എല്ലാ പെൻഷൻകാരും ആന്റിസിപ്പേറ്ററി ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് (ഓപ്ഷൻ സ്ലാബ് ഏതെന്നത് വ്യക്തമാക്കി) 2021 ഒക്ടോബർ 25 മുൻപായി ട്രഷറിയിൽ …

ഓണം ബമ്പര്‍ വയനാട്ടിലെ സൈതലവിയ്ക്കല്ല; യഥാര്‍ത്ഥ വിജയിയെ കണ്ടെത്തി

September 20, 2021

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി വിജയിയെ കണ്ടെത്തി. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം നേടിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ ബാങ്കിന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. നേരത്തെ തനിക്കാണ് ലോട്ടറി ലഭിച്ചതെന്ന അവകാശവാദവുമായി പ്രവാസിയായ വയനാട് …

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സംസ്ഥാനങ്ങളോടുള്ള ധനവിതരണ സമീപനത്തിൽ കൃത്യമായ പദ്ധതി തുടരേണ്ടതുണ്ട്: ധനമന്ത്രി

September 15, 2021

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സംസ്ഥാനങ്ങളോടുള്ള ധനവിതരണത്തിലെ സമീപനത്തിൽ കൃത്യമായ പദ്ധതി തുടരേണ്ടതുണ്ടെന്നും നമ്മുടെ ട്രഷറിയും സർക്കാർ സംവിധാനങ്ങളും ആരോഗ്യമേഖലയും ശക്തിപ്പെടുത്തുന്നതിന് അത് അനിവാര്യമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികാസ് ഭവനിലെ നവീകരിച്ച …

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട്: 16 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

August 11, 2021

തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നിയോഗിച്ച ഉന്നതതലകമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്കിലെ ക്രമക്കേടുകൾ യഥാസമയം കണ്ടെത്തുന്നതിലും തടയുന്നതിലും വീഴ്ച വരുത്തിയ16 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് സർക്കാർ ഉത്തരവായി. 2014 മുതൽ …

ഇടുക്കി: കര്‍ഷക നാണ്യവിളകള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റും : മന്ത്രി ജി. ആര്‍ അനില്‍

August 2, 2021

ഇടുക്കി: കര്‍ഷക നാണ്യവിളകള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. തൂക്കുപാലത്ത് സംഘടിപ്പിച്ച ഏലയ്ക്ക വിതരണം ചെയ്യുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കിറ്റില്‍ ഏലയ്ക്ക …

രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്; കടകള്‍ പൂര്‍ണമായി തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

July 13, 2021

ന്യൂഡല്‍ഹി: കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ കടകള്‍ പൂര്‍ണമായി തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും ഓണ തിരക്ക് ആരംഭിക്കുമെന്നും അതിനാല്‍ എപ്പോള്‍ വേണമെങ്കിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറായിരിക്കണമെന്നും മുഖ്യമന്ത്രി 13/07/21 ചൊവ്വാഴ്ച വാർത്താ …