വയനാട് ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: വയനാട് ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഒക്ടോബർ 17 ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രഖ്യാപനം ഉണ്ടാകും.നേരത്തെ സത്യന്‍ മോകേരിയുടെ പേരിനൊപ്പം ബിജിമോളുടെയും പേര് കമ്മറ്റിയില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയുമൈായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്

2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ്‌ പരാജയപ്പെട്ടത്. മൂന്നു തവണ എം.എല്‍.എയുമായിരുന്നു. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →