കുട്ടികളുടെ മുന്നില്‍ വെച്ച്‌ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പോക്സോ വകുപ്പുകള്‍ പ്രകാരം കുറ്റകരം : ഹൈക്കോടതി

കൊച്ചി :കുട്ടികളുടെ മുന്നില്‍ വെച്ച്‌ നഗ്നത പ്രദർശിപ്പിക്കുന്നതും ശാരീരിക ബന്ധത്തിലേർപ്പെടുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍പ്പെടുമെന്ന് ഹൈക്കോടതി . പോക്സോ വകുപ്പുകള്‍ അനുസരിച്ച്‌ ഇത്തരം പ്രവൃത്തികള്‍ കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. പ്രതി പോക്സോ, ഐ.പി.സി എന്നിവ പ്രകാരം വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു.

കുട്ടിക്ക് മുന്നില്‍ തന്റെ നഗ്നശരീരം കാണിക്കുന്നത് ലൈംഗികാതിക്രമം

അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടത് ചോദ്യം ചെയ്ത പ്രായപൂർത്തിയാകാത്ത മകനെ മർദ്ദിച്ച കേസിലാണ് ഉത്തരവ്. പോക്സോ, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയുടെ മുന്നില്‍ ഹർജിയെത്തിയത്. പ്രതി ലോഡ്ജില്‍ മുറിയുടെ വാതിലടക്കാതെയാണ് ശാരീരിക ബന്ധത്തിലേർപ്പെട്ടത്. വാതില്‍ തുറന്നെത്തിയ കുട്ടി രംഗം കണ്ടതോടെയാണ് മർദനമേറ്റുത്. കുട്ടിക്ക് മുന്നില്‍ തന്റെ നഗ്നശരീരം കാണിക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷിച്ചു.

കുട്ടിയെ ഹർജിക്കാരൻ തല്ലിയതായും ആക്ഷേപമുണ്ട്.

ഇവിടെ ഹർജിക്കാരൻ നഗ്നനാവുകയും ലൈംഗികബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തു. വാതില്‍ പൂട്ടാതിരുന്നതു കൊണ്ട് കുട്ടി അകത്തേക്ക് വരികയും അവിടെ നടന്ന കാര്യങ്ങള്‍ കാണുകയും ചെയ്തു. അതുകൊണ്ടുതന്നെ പോക്സോ നിയമത്തിലെ വകുപ്പുകള്‍ നിലനില്‍ക്കുമെന്നാണ് കോടതി നിരീക്ഷിച്ചു. കുട്ടിയെ ഹർജിക്കാരൻ തല്ലിയെന്ന ആക്ഷേപമുണ്ട്. അതുകൊണ്ട് ക്രിമിനല്‍ നിയമപ്രകാരമുള്ള വകുപ്പുകളും നിലനില്‍ക്കും. ഹ‍ർജിക്കാരന്റെ ആവശ്യം തള്ളിയ കോടതി പോക്സോ, ഐപിസി അനുസരിച്ചുള്ള വകുപ്പുകളില്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →