തിരുവനന്തപുരം : പാലക്കാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ആര് എതിരാളി ആയാലും മതേതര മുന്നണി വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു..പി സരിന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു. പോരാട്ടം മതേതരത്വവും വര്‍ഗീയതയും തമ്മിലാണെന്നും ആര് പോരിനിറങ്ങിയാലും പാലക്കാട്ടെ മണ്ണ് കോണ്‍ഗ്രസിനൊപ്പ മായിരിക്കുമെന്നും . രാഹുൽ പറഞ്ഞു
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒക്ടോബർ 17ന് പാലക്കാട് എത്തും.
പാലക്കാട് ഉപതെരെഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിക്കിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒക്ടോബർ 17ന് പാലക്കാട് എത്തും. വൈകിട്ട് 4 ന് പാലക്കാട് എത്തുന്ന രാഹുലിന് വന്‍ സ്വീകരണം ആണ് ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തില്‍ പ്രചരണം ഇന്ന് തന്നെ ആരംഭിക്കാനാണ് തീരുമാനം. ഡോ പി സരിന്‍ ഇടത് സ്വതന്ത്രന്‍ ആകാനുള്ള നീക്കം ആരംഭിച്ചതിനാല്‍ പരമാവധി പ്രവര്‍ത്തകരെ പ്രചാരണത്തിന് ഇറക്കി സ്ഥാനാര്‍ഥിയുടെ വരവ് വലിയ സംഭവം ആക്കാനാണ് തീരുമാനം.