ലിബറല്‍ ഡെമോക്രാറ്റിക് പാർട്ടിനേതാവ് ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാന മന്ത്രിയായി ചുമതലയേറ്റു.അഞ്ചാമത്തെ ശ്രമത്തിലാണ് അദ്ദേഹം വിജയം കൈവരിക്കുന്നത്. മുൻ പ്രതിരോധ മന്ത്രിയായിരുന്നു ഷിഗെരു ഇഷിബ. ഒക്ടോബർ 22ന് പാർലമെൻററി തെരെഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഇരുപതംഗ മന്ത്രിസഭയെയും ഇഷിബ പ്രഖ്യാപിച്ചു
ഫ്യൂമിയോ കിഷിദയുടെ പിൻഗാമിയെ കണ്ടെത്താനുള്ള മത്സരത്തില്‍ ആകെ ഒൻപത് സ്ഥാനാർഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ കടത്തിവെട്ടിയാണ് ഷിഗെരു ജപ്പാന്റെ നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഫ്യൂമിയോ കിഷിദ ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞ കഴിഞ്ഞദിവസം ഷിഗെരു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഇരുപതംഗ മന്ത്രിസഭയെയും ഇഷിബ പ്രഖ്യാപിച്ചു