ദില്ലി: കേരളമുള്‍പ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചു.സംസ്ഥാനങ്ങള്‍ക്കുമായി 5858.60 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആർഎഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എൻഡിആറ്‍എഫ്) നിന്നുള്ള മുൻകൂർ തുകയായുമാണ് അനുവദിച്ചിരിക്കുന്നത്.
കേരളത്തിന് അനുവദിച്ചത് തുച്ഛമായ തുക
3000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നതെങ്കിലും 145.60 കോടി രൂപമാത്രമാണ് അനുവദിച്ചിട്ടുളളത്. മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രപ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, ഹിമാചല്‍ പ്രദേശിന് 189.20 കോടി, .മണിപ്പൂരിന് 50 കോടി, മിസോറമിന് 21.60 കോടി, നാഗാലാൻഡിന്ന് 19.20 കോടി, സിക്കിമിന് 23.60 കോടി, തെലങ്കാനയ്ക്ക് 416.80 കോടി, ത്രിപുരയ്ക്ക് 25 കോടി, പശ്ചിമ ബംഗാളിന് 468 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
21 സംസ്ഥാനങ്ങള്‍ക്കായി 14,958 കോടിയിലധികം രൂപ.
കേരളത്തിനു പുറമെ പ്രളയബാധിത സംസ്ഥാനങ്ങളായ അസം, മിസോറം, ത്രിപുര, നാഗാലാൻഡ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ എന്നിവിടങ്ങളില്‍ നാശനഷ്ടങ്ങള്‍ നേരിട്ടു വിലയിരുത്തുന്നതിനായി അന്തർ മന്ത്രിതല കേന്ദ്രസംഘങ്ങളെ (ഐഎംസിടി)അയച്ചിരുന്നു.
ഈ വർഷം 21 സംസ്ഥാനങ്ങള്‍ക്കായി 14,958 കോടിയിലധികം രൂപയാണ് നല്‍കിയിട്ടുള്ളത്. എസ്ഡിആർഎഫില്‍ നിന്ന് 21 സംസ്ഥാനങ്ങളിലേക്ക് നല്‍കിയ 9044.80 കോടിയും എൻഡിആർഎഫില്‍ നിന്ന് 15 സംസ്ഥാനങ്ങളിലേക്ക് നല്‍കിയ 4528.66 കോടിയും സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍ നിന്ന് (എസ്ഡിഎംഎഫ്) 11 സംസ്ഥാനങ്ങളിലേക്ക് നല്‍കിയ 1385.45 കോടിയും ഇതില്‍ ഉള്‍പ്പെടുന്നു.
.,