ആർഎസ്‌എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ എൽഡിഎഫ് ഭരിക്കുന്ന സർക്കാരിൽ എഡിജിപി ആകാൻ പാടില്ല : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കോട്ടയം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഒരുവട്ടം അല്ല രണ്ടുവട്ടം ആർഎസ്‌എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തി. ഇത് എന്തിനെന്ന് ആർക്കും അറിയില്ല. ഇതിനാൽ എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ നിലപാടിൽ മാറ്റമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ആർഎസ്‌എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ എൽഡിഎഫ് ഭരിക്കുന്ന സർക്കാരിൽ എഡിജിപി ആകാൻ പാടില്ല. സെപ്തംബർ 28ന് കോട്ടയത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈയും, കാലും വെട്ടുന്നത് കമ്യൂണിസ്റ്റ് ശൈലി അല്ല

ഇടത് നിലപാടുകൾ എതിർക്കുന്നവരുടെ കൈയും, കാലും വെട്ടുന്നത് കമ്യൂണിസ്റ്റ് ശൈലി അല്ല. ആശയങ്ങളെ എതിർക്കുന്നത് ആശയം കൊണ്ടാണ്. ഈ ആശയത്തിൻറെ ബലത്തിൽ സിപിഐയ്ക്ക് ഉറപ്പുണ്ടെന്നും, പി.വി. അൻവർ എംഎൽഎയുടെ പിന്നിലുള്ളവർ ആരൊക്കെയെന്ന് പിന്നീട് ബോധ്യപ്പെടുമെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ബിനോയി വിശ്വം മറുപടി നൽകി.

Share
അഭിപ്രായം എഴുതാം