തിരുവനന്തപുരം : പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് രഹസ്യാന്വേഷണം തുടങ്ങിയതായി സൂചന. കേരളത്തിലെ അപൂർവ സംഭവവികാസങ്ങളെക്കുറിച്ച് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചതായാണ് വിവരം. അൻവറിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞത്
‘സ്വർണ്ണ കള്ളക്കടത്തുകാർ നികുതിയാണ് വെട്ടിക്കുന്നത്. അല്ലാതെ കളവ് മുതലല്ല ഇത്. കസ്റ്റംസിന്റെ പണി എന്തിനാണ് പോലീസ് എടുക്കുന്നത്’ എന്നാണ്. അ്ൻവർ ചോദിച്ചത്. .സ്വർണ്ണക്കള്ളകടത്ത് ‘കസ്റ്റംസ് ഡിപ്പാർട്മെന്റ്’ പിടികൂടിയാൽ പിഴ അടച്ച് ഊരിപ്പോരാം, ..മലപ്പുറം ജില്ലയിൽ പൊലീസ് അനാവശ്യമായി കേസുകൾ എടുക്കുന്നുവെനന്നും ആരോപണമുണ്ട്. ഈ പ്രസ്താവനയിൽ നിന്നും അൻവർ ആരാണെന്നും, തന്റെ ലക്ഷ്യം എന്താണെന്നും … പകൽ പോലെ വ്യക്തമാണ്