മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക 3.20 കോടി : തുക നൽകാൻ ട്രഷറി നിയന്ത്രണത്തിൽ ഇളവ് .

തിരുവനന്തരുകം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകക്ക് 3.20 കോടി അനുവദിച്ച്‌ ധനമന്ത്രി കെ.എൻ ബാലഗോപാൽ. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 5 ലക്ഷം രൂപയാണ് ട്രഷറി നിയന്ത്രണം.

പ്രതി മാസ വാടക 80 ലക്ഷം രൂപ.

ട്രഷറി നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചതിനാൽ 3.20 കോടിയും ഹെലികോപ്റ്റർ ഉടമകളായ ചിപ്‌സൺ ഏവിയേഷന് ഉടൻ ലഭിക്കും. ജൂൺ 20 മുതൽ ഒക്ടോബർ 19 വരെയുള്ള 4 മാസത്തെ ഹെലികോപ്റ്റർ വാടകയാണ് അനുവദിച്ചത്. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. നാല് മാസത്തെ വാടക ആവശ്യപ്പെട്ട് ജൂൺ 20 ന് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് പണം നൽകാൻ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതനുസരിച്ചാണ് തീരുമാനം.

മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവർത്തനം എന്നിവ ലക്ഷ്യം

മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവർത്തനം തുടങ്ങിയ പൊലീസിന്റെ ആവശ്യത്തിനെന്നാണ് പറയാറെങ്കിലും മുഖ്യമന്ത്രിയുടെ യാത്രകൾക്കായിരിക്കും പ്രധാനമായും കോപ്ടർ ഉപയോഗിക്കുക എന്നായിരുന്നു പുറത്തു വന്ന സൂചന. എന്നാൽ മുഖ്യമന്ത്രിയും വിമാനം കാര്യമായി ഉപയോഗിച്ചിട്ടില്ലെന്നതാണ് വസ്തുത. .

ആഭ്യന്തരവകുപ്പ് അന്തിമ കരാറിലെത്തിയത്. ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്ടർ നൽകുന്നത്. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വാടക. അതിൽകൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നൽകണം. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം.

വ്യാപകമായി വിമർശനം ഉയർന്നിരുന്നു

കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഹെലികോപ്ടർ എടുത്തതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നതിനെ തുടർന്ന് തീരുമാനം താൽക്കാലം മരവിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും കരാർ നൽകുകയായിരുന്നു. ചിപ്‌സണിന്റെ സ്വന്തം ഗ്രൗണ്ടായ ചാലക്കുടിയിലാണ് പാർക്കിംഗ് നിശ്ചയിച്ചത്.പാർക്കിംഗ് തിരുവനന്തപുരത്ത് വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാൽ തിരുവനന്തപുരത്ത് ആണെങ്കിൽ പാർക്കിംഗ് തുക കൂടി വേണമെന്ന് കമ്ബനി ആവശ്യപ്പെട്ടു. ഒടുവിൽ ചാലക്കുടിയിൽ പാർക്ക് ചെയ്യണമെന് കമ്ബനിയുടെ ആവശ്യം അംഗീകരിച്ച്‌ കരാർ ഒപ്പുവയ്ക്കുകയായിരുന്നു

Share
അഭിപ്രായം എഴുതാം