റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തുന്നു ; രാജ്യവ്യാപക പ്രതിഷേധം ഇന്ന്

October 11, 2023 - 12:41 pm

ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തുന്നു എന്നാരോപിച്ച്‌ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഇടത് കര്‍ഷകത്തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. ഒൻപത് വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സംഘടനകള്‍ ആരോപിച്ചു. അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയൻ, ഭാരതീയ ഖേത് മസ്ദൂര്‍ യൂണിയൻ, അഖിലേന്ത്യാ സംയുക്ത കിസാൻ സഭ, അഖിലേന്ത്യാ കര്‍ഷക-ഗ്രാമീണ തൊഴിലാളി അസോസിയേഷൻ, അഖിലേന്ത്യാ അഗ്രഗാമി കൃഷി ശ്രമിക് യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *