കൊച്ചി: എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷന്റെ പേര് മാറ്റാൻ ഒരുങ്ങി കൊച്ചി നഗരസഭ. കൊച്ചി മഹാരാജാവായിരുന്ന രാജർഷി രാമവർമ്മന്റെ പേര് നൽകണമെന്ന് കൊച്ചി നഗരസഭ നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് പ്രമേയവും നഗരസഭ പാസാക്കി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും ഇന്ത്യൻ റെയിൽവെയോടും കൊച്ചി നഗരസഭ വൈകാതെ ആവശ്യപ്പെടും.
ഷൊർണ്ണൂർ മുതൽ എറണാകുളം വരെയുള്ള സ്വപ്ന റെയിൽപാത നിർമ്മാണം യാഥാർത്ഥ്യമാക്കിയത് രാജർഷി രാമവർമ്മനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് കൊച്ചി നഗരസഭ പേര് മാറ്റം നിർദ്ദേശിച്ചതെന്നാണ് വിവരം.
അതേസമയം എറണാകുളം സൗത്ത്- നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. സൗത്തിൽ 299.95 കോടി രൂപയും നോർത്തിൽ 150.28 കോടി രൂപയും ചേർത്ത് 450.23 കോടിയുടെ പദ്ധതികളാണ് നിലവിൽ ഇരു സ്റ്റേഷനുകളിലുമായി ടെൻഡർ ചെയ്തിരിക്കുന്നത്.

