റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധം ആളിക്കത്തുന്നു. പ്രകോപിതരായ ജനക്കൂട്ടം ബിജെപി മണ്ഡലം ഓഫീസിന് തീയിട്ടു. തൗബാല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഓഫീസാണ് അഗ്നിക്കിരയാക്കിയത്. ജനക്കൂട്ടം ഓഫീസിന്റെ ഗേറ്റ് നശിപ്പിക്കുകയും ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതുകൂടാതെ ഓഫീസ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ചില്ലുകളും സംഘം തകര്‍ത്തു.

പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും മരത്തടികളും മറ്റ് വൈദ്യുത തൂണുകളും ഉപയോഗിച്ച് ഇന്തോ-മ്യാന്‍മര്‍ ഹൈവേ തടയുകയും ചെയ്തു. ജനക്കൂട്ടം കല്ലും കവണയും കല്ലുകളും ഉപയോഗിച്ച് തിരിച്ചടിച്ചു. ഇതാദ്യമായല്ല സംസ്ഥാനത്ത് ബിജെപി ഓഫീസ് ആക്രമിക്കപ്പെടുന്നത്. വംശീയ സംഘര്‍ഷം രൂക്ഷമായതിനിടെ ജൂണില്‍ മൂന്ന് ബിജെപി ഓഫീസുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. വിവരമനുസരിച്ച് ബിഷ്ണുപൂര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളിലും വിദ്യാര്‍ത്ഥികള്‍ പ്രകടനങ്ങള്‍ നടത്തി
ജൂലൈ 6 മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍എഫ്എ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലും ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതില്‍ 45 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സംസ്ഥാന പോലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ഉള്‍പ്പെടെയുള്ള സുരക്ഷാ സേന കണ്ണീര്‍ വാതക ഷെല്ലുകളും സ്‌മോക് ബോംബുകളും പ്രയോഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *