റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുദ്ധവിമാനം തകര്‍ന്ന് വീണത് കാറിനുമുകളിലേക്ക്; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

September 18, 2023 - 6:27 pm

റോം: വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് കാറിനുമുകളിലേക്കു വീണു. അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ലോറ ഒറിഗലിയാസ്സോ ആണ് അപകടത്തില്‍ മരിച്ചത്. ഒമ്പതുവയസുള്ള സഹോദരനും ഗുരുതരമായ പരിക്കേറ്റു. അഞ്ചുവയസുകാരി ഉള്‍പ്പെടുന്ന കുടുംബം സഞ്ചരിച്ച കാറിനുമുകളിലേക്ക് യുദ്ധവിമാനം ഇടിച്ചുകയറുകയായിരുന്നു. താഴെയിടിച്ചശേഷം തീകോളമായി വിമാനം തകര്‍ന്നുവീഴുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് ഇജക്ട് ചെയ്ത് പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം ഇറ്റലിയിലെ ടുറിനിലെ കാസല്ലെ എയര്‍പോര്‍ട്ടിന് സമീപമാണ് സംഭവം. മാതാപിതാക്കളും വിമാനത്തിലുണ്ടായിരുന്ന പൈലറ്റും രക്ഷപ്പെട്ടു.

ഞായറാഴ്ച ഇറ്റാലിയന്‍ വ്യോമ സേനയുടെ 100ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള വ്യോമഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്ന യുദ്ധ വിമാനങ്ങളിലൊന്നാണ് തകര്‍ന്നുവീണത്. അപകടത്തെതുടര്‍ന്ന് വ്യോമഭ്യാസ പ്രകടനം ഒഴിവാക്കിയിരുന്നു. നിയന്ത്രണംവിട്ട വിമാനം വിമാനത്താവളത്തിന് സമീപത്ത് താഴ്ന്ന് പറക്കുകയും ഇതിനിടയില്‍ പൈലറ്റ് ഇജക്ട് ചെയ്ത് പാരച്യൂട്ടില്‍ രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കുള്ളില്‍ താഴെയിടിച്ചയുടനെ തീഗോളമായി വിമാനം തകര്‍ന്നുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. വിമാനത്താവളത്തിന്‍റെ അതിര്‍ത്തിക്ക് പുറത്തായി സമാന്തരമായുള്ള റോഡിലൂടെ പോകുകയായിരുന്ന കാറിലിടിച്ചശേഷം സമീപത്തെ കൃഷിയിടിത്തിലാണ് വിമാനം തകര്‍ന്നുവീണത്. ഇടിയുടെ ആഘാതത്തില്‍ കാറും തെറിച്ചുപോയി. കാറിലേക്കും തീപടര്‍ന്നു. പരിശീലന പറക്കലിനിടെ ആകാശത്തുവെച്ച് പക്ഷികൂട്ടങ്ങള്‍ ഇടിച്ചതിനെതുടര്‍ന്ന് എഞ്ചിന് കേടുപാടു സംഭവിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *