ഹൈദരാബാദ്: നിരോധി തീവ്ര ഇടത് സംഘടന സിപിഐ മാവോയിസ്റ്റിന്റെ നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റില്‍. കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റി തലവനാണ്. 60 കാരനായ സഞ്ജയ് ദീപക് റാവുവിന്റെ ഭാര്യ കര്‍ണാടകയില്‍ നിന്നും അറസ്റ്റിലായിട്ടുണ്ട്. മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസഗം പാലക്കാട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സഞ്ജയ് ദീപക് റാവു പശ്ചിമഘട്ട മേഖലയുടെ നേതൃത്വം ഏറ്റെടുത്തത്.



