റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേസ് മാറ്റിവെയ്ക്കണമെന്ന് പറയാന്‍ മാത്രം ജൂനിയറിനെ വിട്ട അഭിഭാഷകന് 2000 രൂപ പിഴ ചുമത്തി കോടതി

September 15, 2023 - 12:29 pm

ന്യൂഡല്‍ഹി: കേസ് മാറ്റിവെയ്ക്കണമെന്ന് പറയാന്‍ മാത്രമായി ജൂനിയര്‍ അഭിഭാഷകനെ കോടതിയിലേക്കു വിട്ട അഭിഭാഷകന് 2000 രൂപ പിഴ ചുമത്തി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അഭിഭാഷകനെതിരെ നടപടിയെടുത്തത്.
അഭിഭാഷകന് എത്താന്‍ കഴിയാത്തതിനാല്‍ കേസ് മാറ്റിവെയ്ക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയിലെത്തി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, മനോജ് മിശ്ര എന്നിവരാണ് വാദം കേള്‍ക്കാനുണ്ടായിരുന്നത്. എന്നാല്‍ ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചില്ല. നിങ്ങള്‍ക്ക് കേസ് ഇതുപോലെ നിസാരമായി കാണാനാകില്ലെന്ന് പ്രതികരിച്ച മൂന്നംഗ ബെഞ്ച്, ജൂനിയറിനോട് വാദിക്കാന്‍ ആവശ്യപ്പെട്ടു.
കേസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വാദിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും ജൂനിയര്‍ അഭിഭാഷകന്‍ ബെഞ്ചിനോട് പറഞ്ഞു. ‘കേസ് കേള്‍ക്കാന്‍ ഭരണഘടന നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ബ്രീഫിംഗ് പോലും എടുക്കാതെ നിങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ വരാന്‍ കഴിയില്ല. അഭിഭാഷകനെ വിളിക്കൂ. ഞങ്ങളുടെ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെടു’ ബെഞ്ച് ജൂനിയറിനോട് നിര്‍ദേശിച്ചു.
തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ മാപ്പ് പറഞ്ഞു. പേപ്പറും കേസിനെക്കുറിച്ച് അറിവും ഇല്ലാതെ എന്തിനാണ് ജൂനിയറെ കോടതിയിലേക്ക് അയച്ചതിനെ ബെഞ്ച് ചോദ്യംചെയ്തു.
അഭിഭാഷകന്‍ ബാര്‍ അസോസിയേഷനില്‍ 2000 രൂപ അടയ്ക്കണമെന്നും അതിന്റെ രസീത് ഹാജരാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *