ക്വാലാലംപുര്‍: എ.എഫ്.സി. കപ്പില്‍ ഇന്ത്യന്‍ ടീമുകളായ ഒഡീഷ എഫ്.സിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും ഗ്രൂപ്പ് ഡിയില്‍ മത്സരിക്കും. ബംഗ്ലാദേശ് ടീം ബശുന്ധര കിംഗ്‌സും മാലദ്വീപിന്റെ മസിയ എസ് ആന്‍ഡ് ആര്‍സിയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ജേതാക്കള്‍ ഇന്റര്‍സോണ്‍ പ്ലേഓഫ് സെമി ഫൈനലിലേക്കു യോഗ്യത നേടും. ഹോം ആന്‍ഡ് എവേ റൗണ്ട് റോബിന്‍ അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍.
2023ലെ സൂപ്പര്‍ കപ്പ് ജേതാക്കളായ ഒഡീഷ ഗോകുലം കേരള എഫ്.സിക്കെതിരായ പ്ലേ ഓഫും വിജയിച്ചാണ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. 2022-23 ഐ.എസ്.എല്‍. ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കളിച്ചാണ് യോഗ്യത നേടിയത്.



